ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവത്തിന് തുടക്കം. ജലോത്സവം ജൂൺ 22 ന് ചമ്പക്കുളം ആറ്റിൽ നടക്കും. മിഥുന മാസത്തിലെ മൂലം നാളിൽ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക.
ആദ്യകാലത്ത് മൂലക്കാഴ്‌ച എന്നാണ് ഈ വള്ളംകളി അറിയപ്പെട്ടിരുന്നത്. മറ്റു ജലമേളകളിൽ നിന്നും വ്യത്യസ്‌തമായി നാനൂറോളം വർഷം പഴക്കമുണ്ട് ഈ ജലമേളയ്‌ക്കെന്ന് കരുതപ്പെടുന്നു. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓർമ്മ പുതുക്കലാണ് ഈ വള്ളംകളി.
ജലോത്സവത്തിത്തിന്‍റെ മുന്നോടിയായി ഇന്നലെ വിളംബര ഘോഷയാത്ര നടന്നു. രാവിലെ 9 മണിക്ക് രാജപ്രമുഖൻ ട്രോഫി വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കുറിച്ചി കരിക്കുളം ക്ഷേത്ര അങ്കണത്തിൽ നിന്നും ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ പഞ്ചായത്തുകളുടെ സ്വീകരണം ഏറ്റുവാങ്ങി അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ എത്തിയശേഷം വൈകിട്ട് ചമ്പക്കുളത്ത് സമാപിച്ചു.
സമാപന സമ്മേളനം ഫാദർ ചാക്കോ ആക്കാത്തറയാണ് നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി ജി ജലജ കുമാരി, മിനി മന്മഥൻ നായർ, കുട്ടനാട് തഹസീൽദാർ പി വി ജയേഷ്, എ വി മുരളി, മുട്ടാർ ഗോപാലകൃഷ്‌ണൻ, എൻ കെ വേണുഗോപാൽ, ജോസഫ് വല്യാക്കൽ, അജിത് പിഷാരത്ത്, ജയപ്രകാശ് കിടങ്ങറ, ജോപ്പൻ ജോയ്, ടോം ജോസ്, ഷാജി ചേരമൺ, സൂരജ്, ശ്രീകുമാർ, ഹരികൃഷ്‌ണൻ , കരിങ്കുളം കൃഷ്‌ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം ട്രസ്‌റ്റി ജയതലകൻ, കുറിച്ചി ഗ്രാമ പഞ്ചായത്ത് അംഗം ബി ആർ മഞ്ജീഷ്, പി കെ ഗോപാലകൃഷ്‌ണൻ, സബിൻ സജീവ്, ജയരാജ്, പ്രഭാഷ് പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
ജലോത്സവത്തിന്‍റെ ട്രാക്കും ഹീറ്റസും നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കുട്ടനാട് തഹസില്‍ദാര്‍ പി വി ജയേഷ് നറുക്കെടുത്തു.
ചുണ്ടന്‍ വള്ളങ്ങള്‍
- ഒന്നാം ഹീറ്റ്‌സ് : ട്രാക്ക് രണ്ടില്‍ നടുഭാഗം ചുണ്ടന്‍, ട്രാക്ക് മൂന്നില്‍ ആയാപറമ്പ് പാണ്ടി പുത്തന്‍ ചുണ്ടന്‍.
- രണ്ടാം ഹീറ്റ്‌സ് : ട്രാക്ക് രണ്ടില്‍ ചമ്പക്കുളം ചുണ്ടന്‍, ട്രാക്ക് മൂന്നില്‍ ചെറുതന ചുണ്ടന്‍.
- മൂന്നാം ഹീറ്റ്‌സ് : ട്രാക്ക് രണ്ടില്‍ ആയാപറമ്പ് വലിയ ദിവാന്‍ജി, ട്രാക്ക് മൂന്നില്‍ സെയ്ന്റ് ജോര്‍ജ് ചുണ്ടന്‍.
ചുണ്ടന്‍ ലൂസേഴ്‌സ് ഫൈനല്‍
- ട്രാക്ക് ഒന്ന് : മൂന്നാം ഹീറ്റ്‌സിലെ രണ്ടാമന്‍.
- ട്രാക്ക് രണ്ട് : ഒന്നാം ഹീറ്റ്‌സിലെ രണ്ടാമന്‍.
- ട്രാക്ക് മൂന്ന് : രണ്ടാം ഹീറ്റ്‌സിലെ രണ്ടാമന്‍.
ചുണ്ടന്‍ ഫൈനല്‍
- ട്രാക്ക് ഒന്ന് : മൂന്നാം ഹീറ്റ്‌സിലെ ഒന്നാമന്‍.
- ട്രാക്ക് രണ്ട് : ഒന്നാം ഹീറ്റ്‌സിലെ ഒന്നാമന്‍.
- ട്രാക്ക് മൂന്ന് : രണ്ടാം ഹീറ്റ്‌സിലെ ഒന്നാമന്‍.
വെപ്പ് ബി ഗ്രേഡ്
- ട്രാക്ക് ഒന്ന് : കരിപ്പുഴ
- ട്രാക്ക് രണ്ട് : പുന്നത്ര പുരയ്ക്കല്‍.
ALSO READ : ശബരിമല തീര്‍ഥാടകര്‍ക്ക് കൗതുക കാഴ്‌ച; സന്നിധാനത്ത് കാട്ടുപോത്തിൻ കൂട്ടം