ETV Bharat / state

ചക്കുളത്തു കാവ് പൊങ്കാല: ശുചീകരണത്തിന് ജൈവ വട്ടികളുമായി ഹരിതകർമ്മസേന - HARITHA KARMASENA ORGANIC BASKET

മാലിന്യങ്ങൾ ശേഖരിക്കുന്ന വസ്‌തുക്കൾ മാലിന്യമായി മാറാതിരിക്കാനാണ് ഓല കൊണ്ടുള്ള പത്രങ്ങൾ തയ്യാറാക്കുന്നത്. 30 പേരടങ്ങുന്ന ഹരിതകർമ്മ സേനാംഗങ്ങളാണ് ഓല വട്ടികൾ തയ്യാറാക്കുന്നത്.

ORGANIC BASKET  CHAKKULATHUKAVU PONGALA 2024  HARITHA KARMASENAS ORGANIC BASKET  ഹരിതകർമ്മസേന
Haritha Karma Sena With Organic Basket (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 12, 2024, 10:17 PM IST

ആലപ്പുഴ: ചക്കുളത്തു കാവിൽ പൊങ്കാല നടക്കുമ്പോൾ ക്ഷേത്ര പരിസരവും നാടും ശുചിയാക്കാൻ ഓലകൊണ്ട് നെയ്തെടുത്ത വട്ടികളുമായി തലവടി ഗ്രാമ പഞ്ചായത്തിന്‍റെ ഹരിതകർമ്മ സേന രംഗത്ത്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലെ മാലിന്യ നിർമാർജനം ക്ഷേത്രത്തിനും പഞ്ചായത്തിനും ഭാരിച്ച ഉത്തരവാദിത്തമാണ് നൽകുന്നത്.

ജൈവ വട്ടികളുമായി ഹരിതകർമ്മസേന (ETV Bharat)

പൊങ്കാലയ്ക്ക് കൊണ്ടുവരുന്ന സാധങ്ങളുടെ ജൈവ അജൈവ മാലിന്യങ്ങൾ പൊങ്കാല സ്ഥലത്ത് തന്നെയാണ് ഭക്തർ നിക്ഷേപിക്കുക ഇതിനൊരു പരിഹാരവുമായാണ് ഹരിത കർമ്മ സേന ഓല വട്ടികൾ നെയ്‌ത് എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കുക. മാലിന്യങ്ങൾ ശേഖരിക്കുന്ന വസ്‌തുക്കൾ മാലിന്യമായി മാറാതിരിക്കാനാണ് ഓല കൊണ്ടുള്ള പത്രങ്ങൾ തയ്യാറാക്കുന്നത്. മൂന്ന് വർഷമായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

30 പേരടങ്ങുന്ന ഹരിതകർമ്മ സേനാംഗങ്ങളാണ് ഓല വട്ടികൾ തയ്യാറാക്കുന്നത്. പൊതുപരിപാടികളിലും ഹരിത കർമ്മ സേന ആവശ്യാനുസരണം ഓല വട്ടികൾ തയ്യാറാക്കി കൊടുക്കുന്നുണ്ട്. സ്ത്രീകൾ പങ്കെടുക്കുന്ന പൊങ്കാലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ കിട്ടിയ അവസാനരം അഭിമാനകരമായി കാണുന്നുവെന്ന് ഹരിത കർമ്മ സേന അംഗം രാജമ്മ സന്തോഷ് പറഞ്ഞു.

Also Read: വളമായി വെണ്ണീറും കഞ്ഞിവെള്ളവും, ഉദ്‌പാദിപ്പിച്ചത് ഒരു ലക്ഷത്തോളം തൈകള്‍; ഇത് കണ്ണപുരം പഞ്ചായത്തിലെ വനിതകള്‍ തീർക്കുന്ന വിജയഗാഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.