ETV Bharat / state

മാസപ്പടി വിവാദം; സമയം ആവശ്യപ്പെട്ട് കേന്ദ്രം; അതൃപ്‌തിയറിയിച്ച് ഹൈക്കോടതി - മാസപ്പടി വിവാദം

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനടക്കം മാസപ്പടി വാങ്ങിയ കേസിൽ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷൻ ഏജന്‍സി അന്വേഷിക്കുന്നതിൽ കേന്ദ്രം നിലപാട് വ്യക്തമാക്കാൻ രണ്ടാഴ്‌ച സമയം ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രം മറുപടി നൽകാത്തതിൽ ഹോക്കോടതി അതൃപ്‌തി അറിയിച്ചു.

Monthly payment controversy  സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷൻ  മാസപ്പടി വിവാദം  Kerala High Court
Centre seeks two week time to comment on serious fraud investigation in Veena Vijayan monthly payment controversy
author img

By ETV Bharat Kerala Team

Published : Jan 24, 2024, 9:57 PM IST

എറണാകുളം: മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷൻ ഏജന്‍സി അന്വേഷിക്കുന്നതിൽ കേന്ദ്രം നിലപാട് വ്യക്തമാക്കാത്തതിൽ ഹോക്കോടതി അതൃപ്‌തി അറിയിച്ചു (High Court expressed displeasure against centre in serious fraud investigation). ഇതിനായി രണ്ടാഴ്‌ച സമയം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത് (Centre seeks time to comment on serious fraud investigation in Veena Vijayan monthly payment controversy).

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനടക്കം മാസപ്പടി വാങ്ങിയ സംഭവത്തിൽ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സി അന്വേഷിക്കണമെന്ന ഹർജിയിൽ വിശദീകരണം നൽകാനാണ് കേന്ദ്ര സർക്കാർ സാവകാശം തേടിയത്.

സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേറ്റീവ് ഏജന്‍സി എങ്ങനെ കേസ് അന്വേഷിക്കുമെന്ന് കോടതി ചോദ്യം ആരാഞ്ഞിരുന്നു. എന്നാൽ കേന്ദ്രം മറുപടി നൽകിയിരുന്നില്ല. നേരത്തെയും കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കാത്തതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ഇതേ തുടർന്ന് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 12ലേക്ക് മാറ്റി. കമ്പനി കാര്യമന്ത്രാലയത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും എസ്എഫ്ഐഒയുടെ അന്വേഷണത്തിന് തടസമില്ലെന്നും കോടതി അറിയിച്ചു.

ഷോണ്‍ ജോർജ് ആണ് കേസിൽ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷൻ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. വീണാ വിജയന്‍റെ എക്‌സ്‌ലോജിക് കമ്പനിക്കെതിരായ ആർഒസി കണ്ടെത്തല്‍ ഗൗരവകരമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസപ്പടി (Veena Vijayan monthly payment controversy) വാങ്ങിക്കൊണ്ട് രാഷ്ട്രീയ നേതാക്കളും, കമ്പനിയും ചേർന്ന് അഴിമതി നടത്തിയിട്ടുണ്ടെന്നും, കേരള തീരത്തെ അനധികൃത ഖനനത്തിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും, ഇത് കേരളത്തിന് വലിയ പൊതു നഷ്‌ടം ഉണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു ഷോണിന്‍റെ ഹർജി.

കോഴിക്കോട് പെൻഷൻ ലഭിക്കാത്തതിന്‍റെ പേരിൽ വികലാംഗൻ തൂങ്ങിമരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കോഴിക്കോട്ട് വയോധികന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് എൻ നഗരേഷാണ് വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്. തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്‍റെ അനുമതി തേടിയിട്ടുണ്ട്.

സംസ്ഥാന ,കേന്ദ്ര സർക്കാരുകൾ ,സാമൂഹനീതി വകുപ്പ് ,കോഴിക്കോട് ജില്ലാ കളക്‌ടര്‍ ,ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർ എതിർ കക്ഷികളാകും. ഇന്നലെ ഉച്ചയ്ക്കാണ് ചക്കിട്ടപ്പാറ സ്വദേശി ആത്മഹത്യ ചെയ്‌തത്.

15 ദിവസത്തിനകം പെൻഷൻ കിട്ടിയില്ലെങ്കിൽ ജീവനൊടുക്കുമെന്നുകാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നൽകിയിരുന്നു. വടി കുത്തിപ്പിടിച്ച് സർക്കാർ ഓഫീസ് കയറിയിറങ്ങി മടുത്തെന്നും ജീവിക്കാൻ കടം വാങ്ങിക്കൊണ്ടിരിക്കുകയാണെന്നും കത്തിൽ പറഞ്ഞിരുന്നു. പെരുവണ്ണാമൂഴി പോലീസിനും കത്ത് കൈമാറിയിരുന്നു. കിടപ്പുരോഗിയായ 47-കാരിയായ മകൾക്കും വയോധികനും പെൻഷൻ തുകമാത്രമായിരുന്നു ആകെയുള്ള ആശ്രയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.