ന്യൂഡൽഹി: 15 ആം ധനകാര്യ കമ്മീഷൻ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് 2020–21 മുതൽ 2026–27 വരെയുള്ള കാലയളവിൽ 5,337 കോടി രൂപ അനുവദിച്ചതായി പഞ്ചായത്തിരാജ് മന്ത്രാലയം. 2020-21 മുതൽ 2023-24 വരെയുള്ള വർഷങ്ങളിൽ അടിസ്ഥാനപരമായി കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനങ്ങൾ ധനകാര്യ കമ്മീഷൻ്റെ ശുപാർശ അനുസരിച്ച് ഓരോ സംസ്ഥാനവും ധനകാര്യ കമ്മീഷൻ നിയമം രൂപീകരിക്കുകയും അതിൻ്റെ നടപടികൾ വിശദീകരിച്ചുകൊണ്ടുളള കുറിപ്പ് 2024 മാർച്ചിലോ അതിന് മുമ്പോ സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ സമർപ്പിക്കുകയും വേണം. മാർച്ച് 2024നു ശേഷം ധനകാര്യ കമ്മീഷൻ്റെ വ്യവസ്ഥകൾ പാലിക്കാത്ത സംസ്ഥാനത്തിന് ഗ്രാൻ്റുകൾ അനുവദിക്കില്ല.
ജൂൺ 11, ജൂൺ 24 തീയതികളിൽ ഓരോ സംസ്ഥാനങ്ങളോടും ധനകാര്യ കമ്മീഷന് വിശദാംശങ്ങൾ നൽകാനായി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ ഗ്രാൻ്റിൻ്റെ രണ്ടാം ഗഡുവിൻ്റെ ഗ്രാൻ്റ് ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് കേന്ദ്രത്തിൽ സമർപ്പിച്ചിരുന്നു.
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളോട് ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് അനുവദിക്കുന്നതിൽ അവഗണിച്ചുവെന്ന ആരോപണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം വ്യക്തത വരുത്തി രംഗത്തെത്തിയത്.
Also Read: ആന്ധ്ര മുഖ്യമന്ത്രിക്ക് തെലങ്കാന മുഖ്യമന്ത്രിയുടെ ക്ഷണം; വിഭജന വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക്