ETV Bharat / state

എണ്ണായിരം കോടി രൂപ കേരളത്തിന് നല്‍കാന്‍ കേന്ദ്രം നടപടി തുടങ്ങി : കെഎന്‍ ബാലഗോപാല്‍ - Balagopal against V D satheesan

സംസ്ഥാനത്തെ ധനകാര്യ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഇക്കൊല്ലത്തെ ഫണ്ട് കേരളത്തിന് നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.

K N Balagopal  Opposition Leader  Central avoidance  പ്രതിപക്ഷ നേതാവ്
Opposition Leader and his fillowers only cannot understand Central Govt avoidance: KN Balagopal
author img

By ETV Bharat Kerala Team

Published : Mar 12, 2024, 4:24 PM IST

കേന്ദ്ര അവഗണന മനസിലാകാത്തത് പ്രതിപക്ഷ നേതാവിനും അണികള്‍ക്കും മാത്രമെന്ന് ധനമന്ത്രി

തിരുവനന്തപുരം : മുന്‍ ധനകാര്യ കമ്മീഷന്‍റെ കണക്കനുസരിച്ചുള്ള വരുമാനം ഇപ്പോഴത്തെ കമ്മീഷന്‍ നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (K N Balagopal). 13600 കോടിയോളം രൂപ ഉടന്‍ കൊടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. എണ്ണായിരം കോടി രൂപയോളം സംസ്ഥാനത്തിന് നല്‍കാനുള്ള നടപടികളാണ് തുടങ്ങിയിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളം പറയുന്നതിൽ വസ്‌തുതയുണ്ട് എന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായ സമീപനം. സാമ്പത്തിക വിദഗ്‌ധര്‍ക്കും പ്രൈമറി ക്ലാസ് വിദ്യാർഥികൾക്കും വരെ മനസ്സിലാവുന്ന കേന്ദ്ര അവഗണന കേരളത്തിൽ മനസിലാകാത്തത് പ്രതിപക്ഷ നേതാവിനും അണികൾക്കും മാത്രമാണ്. കേരളം ഉന്നയിച്ച കാര്യങ്ങൾക്ക് പരിഗണന നൽകണം എന്നതാണ് കോടതിയിൽ നിന്നുവന്ന നിർദ്ദേശം.

വികസനത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട പണം വല്ലാതെ വെട്ടിക്കുറച്ചു. കടമെടുപ്പിന് പുറമെ നികുതിയിനത്തിൽ കിട്ടേണ്ട പണം പകുതിയായി കുറച്ചു. ഗ്രാൻഡും ടാക്സും ഒക്കെയായി കിട്ടിയ മുപ്പതിനായിരം കോടി 11000 കോടിയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു(Opposition Leader).

പ്രധാനമന്ത്രി പ്രഖ്യാപിച്ച 18 ലക്ഷം കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കേരളത്തിന് എത്ര ലഭിച്ചു എന്ന് പരിശോധിക്കണം. അതിലും അവഗണനയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതുപോലെ തന്നെ കേരളത്തിനും നല്‍കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വരേണ്ട നിക്ഷേപം സാധ്യമാകണമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.