ETV Bharat / state

പൊലീസുകാരെ ആക്രമിച്ച് പൊലീസ് ജീപ്പ് അടിച്ചു തകർത്തു; പ്രതിക്ക് 16 വർഷം കഠിനതടവും 90,000 രൂപ പിഴയും - Policeman Attack Case

author img

By ETV Bharat Kerala Team

Published : Jun 28, 2024, 8:21 PM IST

കത്തി, കല്ല് എന്നിവകൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്‌ത കേസിലാണ് ശിക്ഷ.

ATTEMPTED MURDER OF ASI AND DRIVER  RIGOROUS IMPRISONMENT FOR ACCUSED  ATTACKED POLICEMAN  പൊലീസുകാരെ ആക്രമിച്ചു
Representative image (ETV Bharat)

കാസർകോട് : പൊലീസ് ജീപ്പ് അടിച്ചു തകർത്ത് എഎസ്ഐയേയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90,000 രൂപ പിഴയും.
ബാര സ്വദേശി കെ എം അഹമ്മദ് റാഷിദിനെ (31) യാണ് കോടതി ശിക്ഷിച്ചത്. കാസർകോട് അഡീഷണൽ ഡിസ്ട്രിക്‌ട് & സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

2019 ജനുവരി ഒന്നിന് രാവിലെ 3 മണിക്കാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബേക്കൽ എഎസ്ഐ ആയിരുന്ന ജയരാജൻ, ഡ്രൈവർ ഇൽസാദ് എന്നിവരെ കത്തി, കല്ല് എന്നിവകൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, പൊലീസ് വാഹനം അടിച്ചു തകർക്കുകയും ചെയ്‌തു എന്നാണ് കേസ്‌. ബേക്കൽ പൊലീസാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ALSO READ: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.