ETV Bharat / state

വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും ; തൂപ്പുജീവനക്കാരനെതിരെ കേസ് - CASE AGAINST VILLAGE OFFICE SWEEPER - CASE AGAINST VILLAGE OFFICE SWEEPER

വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സർട്ടിഫിക്കറ്റ് നൽകിയ തൂപ്പുജീവനക്കാരന്‍ അറസ്‌റ്റില്‍

THIRUVANANTHAPURAM NEWS  PATTAM VILLAGE OFFICE  PATTAM VILLAGE OFFICE CASE
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 12:58 PM IST

തിരുവനന്തപുരം : വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തൂപ്പുജീവനക്കാരന്‍ സർട്ടിഫിക്കറ്റ് നൽകി. തിരുവനന്തപുരം പട്ടം വില്ലേജ് ഓഫീസിലാണ് സംഭവം. വില്ലേജ് ഓഫീസർ രാജന്‍റെ പരാതിയിൽ പട്ടം വില്ലേജ് ഓഫീസിൽ തന്നെ പാർട്ട്‌ ടൈമായി തൂപ്പുജോലി ചെയ്യുന്ന ഉണ്ണിക്കുട്ടനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

ഏപ്രിൽ 4 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഓഫീസിൽ നിന്നും വില്ലേജ് ഓഫീസറുടെ വ്യാജ ഒപ്പും ഓഫീസ് സീലും ഉപയോഗിച്ച് ജെസ്സി എന്നയാൾക്ക് ഉണ്ണിക്കുട്ടൻ കൈവശാവകാശ സർട്ടിഫിക്കറ്റ്, അടിസ്ഥാന നികുതി ലൊക്കേഷൻ പ്ലാൻ രജിസ്‌റ്റർ എന്നിവ അസ്സൽ രേഖയാക്കി നൽകുകയായിരുന്നു.

മെയ് 24 ന് നഗരസഭയുടെ പ്രധാന ഓഫീസിൽ എത്തിയ ജെസ്സിയുടെ രേഖകളിലെ ക്രമ നമ്പർ പൊരുത്തപ്പെടാത്തതുകൊണ്ട് വീണ്ടും ഇത് വില്ലേജ് ഓഫീസിലേക്ക് അയച്ചു. ഇതോടെയാണ് വ്യാജ ഒപ്പും ഔദ്യോഗിക സീലും ഉപയോഗിച്ചതായി വില്ലേജ് ഓഫീസർ രാജൻ തിരിച്ചറിയുന്നത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ വില്ലേജ് ഓഫീസർ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം ഉണ്ണിക്കുട്ടൻ ഇതുവരെ ജോലിക്ക് എത്തിയിട്ടില്ലെന്ന് പട്ടം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ: രാജിവയ്‌ക്കാത്ത കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റിനെ പുറത്താക്കാൻ യുഡിഎഫ് അവിശ്വാസ പ്രമേയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.