തൃശൂർ: ഹൈക്കോടതി മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിയ ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. കുന്നംകുളം കീഴൂർ കാർത്യായനി ക്ഷേത്രത്തിലാണ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് പൂരം നടന്നത്. 29 ആനകളെയാണ് പൂരത്തിൽ എഴുന്നള്ളിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഹൈക്കോടതി നിർദേശിച്ച ദൂരപരിധി അടക്കം പാലിക്കാത്ത പശ്ചാത്തലത്തിലാണ് കുന്നംകുളം പൊലീസ് കേസെടുക്കാൻ നീക്കം തുടങ്ങിയത്. ഹൈക്കോടതി മാർഗനിർദേശങ്ങൾ പ്രകാരമേ ആനയെ എഴുന്നള്ളിക്കാവൂ എന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് ലംഘിച്ചതോടെയാണ് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുക്കാൻ നീക്കം തുടങ്ങിയത്.
നേരത്തെ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നുള്ളിപ്പിൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ഹൈക്കോടതി ദേവസ്വം ഓഫിസർ അടക്കമുള്ളവർക്ക് നോട്ടിസയച്ചിരുന്നു.