കാസർകോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച
സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കേസ്. ബളാൽ കരോട്ട്ചാൽ ബ്രാഞ്ച് സെക്രട്ടറി മധുവിനെതിരെയാണ് കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജിന്‍റെ പരാതിയിലാണ് കേസ്.
കാസർകോട് വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്. ബളാൽ പഞ്ചായത്തിലെ കരോട്ടുചാൽ സ്വദേശിയാണ് മധു. ഇന്ദിരാഗാന്ധിയെ അവഹേളിക്കുന്ന രീതിയിൽ മധു തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു.
Also Read: 'നെഹ്‌റു മുതൽ ഇന്ദിരാ ഗാന്ധി വരെയുള്ള കാലം കോൺഗ്രസ് 900 പേരെ കൊന്നൊടുക്കി': ഹിമന്ത ബിശ്വ ശർമ്മ