ETV Bharat / state

മദ്യപിച്ച്‌ വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്‌ഐയെ പിടികൂടി നാട്ടുകാര്‍ - Case against ASI

മദ്യപിച്ച്‌ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ശേഷം എഎസ്‌ഐ വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍‌ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പൊലീസ് വാഹനത്തിന്‍റെ താക്കോല്‍ ഊരി മാറ്റി പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

മദ്യപിച്ച്‌ വാഹനമോടിച്ച് എഎസ്‌ഐ  എഎസ്‌ഐയെ പിടികൂടി നാട്ടുകാര്‍  പൊലീസ് കേസെടുത്തു  Case against ASI  ASI Gopi Mohan
A Case Was Registered Against ASI Gopi Mohan
author img

By ETV Bharat Kerala Team

Published : Jan 24, 2024, 4:43 PM IST

മലപ്പുറം: മദ്യപിച്ച്‌ വാഹനമോടിച്ച എഎസ്‌ഐക്കെതിരെ കേസ്. മലപ്പുറം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് മദ്യപിച്ച്‌ വാഹനമോടിച്ചതിനും, അപകടമുണ്ടാക്കിയതിനും കേസെടുത്തത്. മങ്കടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത് (Case against ASI for drunk driving)

എഎസ്‌ഐ ഗോപി മോഹന്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം 2 യുവാക്കള്‍ സഞ്ചരിച്ച കാറില്‍ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. നാട്ടുകാരാണ് എഎസ്‌ഐയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. നാട്ടുകാരുമായി എഎസ്‌ഐ തര്‍ക്കത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ പൊലീസ് വാഹനത്തിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് മദ്യപിച്ച്‌ ബോധമില്ലാത്ത അവസ്ഥയില്‍ ഗോപി മോഹനെ കാണുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെതിരെ മങ്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.