ഇടുക്കി: ഏലപ്പാറയില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഏലച്ചെടികള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടി നശിപ്പിച്ചതായി പരാതി. ഏലപ്പാറ പൈങ്ങലിൽ മജു.പി ജോർജിൻ്റെ രണ്ടര ഏക്കര്‍ കൃഷിയിടത്തിലെ ചെടികളാണ് നശിപ്പിച്ചത്. സംഭവത്തില്‍ മജു പീരുമേട് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം. നാലും അഞ്ചും വര്‍ഷം പ്രായമുള്ള ഏലച്ചെടികളാണ് നശിപ്പിച്ചിട്ടുള്ളത്. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഒരു ഏലച്ചെടിയിൽ നിന്ന് ശരാശരി ഒരു കിലോയോളം ഉണക്ക കായ ലഭിച്ചിരുന്നതാണെന്നും പത്ത് ലക്ഷം രൂപയുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെന്നും മജു പരാതിയില്‍ പറയുന്നു. വിളവ് നല്‍കുന്ന ആയിരത്തോളം ചെടികളാണ് നശിച്ചിട്ടുള്ളത്. കൃഷിയിടത്തില്‍ സ്ഥാപിച്ച ഷെഡ്ഡും നശിപ്പിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കടുത്ത നിയമ നടപടി സ്വീകരിക്കണമെന്ന് മജു പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഏലത്തോട്ടത്തില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; രണ്ടര ഏക്കറിലെ കൃഷി നശിപ്പിച്ചു, പരാതിയുമായി കര്‍ഷകന്‍
ഏലച്ചെടികള്‍ നശിപ്പിച്ച സംഭവത്തില്‍ പരാതിയുമായി ഏലപ്പാറയിലെ കര്‍ഷകന്‍. നശിപ്പിച്ചത് കര്‍ഷകന്‍ മജുവിന്‍റെ രണ്ടര ഏക്കര്‍ കൃഷി. കടുത്ത നിയമ നടപടി വേണമെന്ന് ആവശ്യം.
Published : Feb 28, 2024, 9:25 PM IST