ETV Bharat / state

നിയന്ത്രണം വിട്ട കാര്‍ പാതയോരത്തേക്ക് പാഞ്ഞ് കയറി: ഒരാൾക്ക് പരിക്ക് - Car accident at Anachal

അപകടമുണ്ടായത് ശങ്കുപടിയില്‍ രണ്ടാംമൈല്‍ റോഡിൽ. ഇറക്കമിറങ്ങി വരുന്നതിനിടയില്‍ കാർ നിയന്ത്രണം വിടുകയായിരുന്നു.

ANACHAL CAR ACCIDENT  IDUKKI NEWS  ആനച്ചാൽ കാറപകടം  അപകടം
Car Went Out Of Control In Anachal: One Injured
author img

By ETV Bharat Kerala Team

Published : Apr 12, 2024, 10:52 PM IST

ഇടുക്കി: ആനച്ചാലിൽ നിയന്ത്രണം വിട്ട കാര്‍ പാതയോരത്തേക്ക് പാഞ്ഞ് കയറി അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍മാണ തൊഴിലാളിയായ അടിമാലി ആയിരമേക്കര്‍ സ്വദേശിക്ക് പരിക്കേറ്റാണ് പരിക്കേറ്റത്. ഇയാള്‍ വാഹനത്തിന്‍റെ അടിയില്‍ പെടുകയായിരുന്നു.

ഇന്ന് (ഏപ്രിൽ 12) വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്. ഇറക്കമിറങ്ങി വരുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ പാതയോരത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ വീടിന്‍റെ മതില്‍ നിര്‍മാണം നടന്നു കൊണ്ടിരുന്ന സ്ഥലത്തേക്കാണ് വാഹനം പാഞ്ഞ് കയറിയത്.

പരിക്കേറ്റയാളെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെള്ളത്തൂവല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം തകര്‍ന്നു.

Also Read: കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം, ഇന്ധന ചോര്‍ച്ച ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.