ETV Bharat / state

തൊടുപുഴയില്‍ കനത്ത മഴ; മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് കാര്‍, വൈദികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - CAR SWEPT AWAY IN IDUKKI

മുള്ളരിങ്ങാടുണ്ടായ കനത്ത മഴയില്‍ ലൂർദ് മാതാ പള്ളി വികാരി ഫാദർ ജേക്കബ് വാട്ടപ്പിള്ളിയുടെ കാർ ഒഴുക്കിൽപ്പെട്ടു. പരിക്കേല്‍ക്കാതെ വൈദികന്‍ രക്ഷപ്പെട്ടു. പൊടുന്നനെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോകുകയായിരുന്നു.

ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ടു  HEAVY RAIN IN IDUKKI  THODUPUZHA Car Accident  പള്ളി വികാരിയുടെ കാർ ഒഴുകിപ്പോയി
Car swept away in Idukki (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 17, 2024, 4:13 PM IST

പള്ളി വികാരി ജേക്കബ് വാട്ടപ്പിള്ളി ഇടിവി ഭാരതിനോട് (ETV Bharat)

ഇടുക്കി: തൊടുപുഴയിലുണ്ടായ മലവെളളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ടു. ലൂർദ് മാത പള്ളി വികാരി ഫാദർ ജേക്കബ് വാട്ടപ്പിള്ളി സഞ്ചരിച്ച കാറാണ് ഒഴുക്കിൽപ്പെട്ടത്. കാറിന് അകത്തുണ്ടായിരുന്ന വികാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഇന്നലെ (ഓഗസ്റ്റ് 16) രാത്രിയാണ് സംഭവം. തൊടുപുഴയിലെ തോടിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടായത്. ഇതോടെ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരെത്തി വികാരിയെ രക്ഷപ്പെടുത്തുകയും കാര്‍ കരയ്‌ക്കെത്തിക്കുകയും ചെയ്‌തു.

കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

Also Read: ഒഴുക്കിൽപ്പെട്ട കാറിലുണ്ടായിരുന്നത് രണ്ട് കുട്ടികൾ, നാട്ടുകാരുടെ രക്ഷ പ്രവർത്തനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.