കുന്നംകുളം: കുന്നംകുളത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു. കക്കാട് അമ്പലത്തിന് സമീപത്തെ എസി സർവീസ് സെന്‍റിറിൽ നിർത്തിയിട്ട കാറിനാണ് തീപിടിച്ചത്. ഇന്ന്(15-05-2024) വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.
തീ ആളിപ്പടരുന്നത് കണ്ടതോടെ നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തി. ശ്രമം വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്‍റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സംഘം സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീപിടിത്തത്തിൽ കാറിന്‍റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു. അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ ലൈജു, ആദർശ്,നവാസ് ബാബു,റഫീക്ക്, ടോണി, ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘമാണ് തീ അണച്ചത്.
Also Read : അമിതവേഗതയിലെത്തിയ ടിപ്പർ ബസിലിടിച്ച് തീപിടിച്ചു: 6 പേർക്ക് ദാരുണാന്ത്യം - DEATH IN LORRY BUS ACCIDENT AT AP