ETV Bharat / state

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ജയം - CALICUT UNIVERSITY UNION ELECTION

എട്ട് വർഷത്തിന് ശേഷം കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു - എം.എസ്.എഫ് സഖ്യം

KSU MSF WON IN UNIVERSITY ELECTION  കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ  കെഎസ്‌യു എംഎസ്എഫ്  UNIVERSITY UNION ELECTIONS 2024
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 10:23 AM IST

കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം. സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു - എം.എസ്.എഫ് മുന്നണി സ്ഥാനാർഥികൾ വിജയിച്ചു. എട്ട് വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി പിടിച്ചെടുക്കുന്നത്.

ചെയർപേഴ്‌സണായി നിതിൻ ഫാത്തിമയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തെരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. കെ ടി ഷബ്‌നയെ വൈസ് ചെയർപേഴ്‌സണായും, അശ്വിൻ നാഥിനെ ജോയിൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ഹൈക്കോടതി നിർദ്ദേശ പ്രകാരം തെരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം.എസ്.എഫിന്‍റെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Also Read: സ്വന്തം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കി സിപിഎം: ജോസ് കെ മാണിക്ക് രാജ്യസഭയിലേക്ക് മൂന്നാമൂഴം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.