ETV Bharat / state

വയനാടിനായി കൈകോർത്ത് ബസുടമകൾ; കളക്‌ഷന്‍ തുകയും ജീവനക്കാരുടെ വേതനവും ദുരന്തബാധിതർക്ക് - BUS SERVICE MONEY FOR WAYANAD - BUS SERVICE MONEY FOR WAYANAD

25 വീടുകൾ നിർമിച്ച് നൽകാമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ തിരുമാനിച്ചത്. കാസർകോട് ജില്ലയിലെ 350 ലേറെ സ്വകാര്യ ബസുകൾ കാരുണ്യ യാത്രയുടെ ഭാഗമായി.

WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  KASARAGOD  വയനാടിന് ധനസഹായം
ബസ് ഓണർസ് അസോസിയേഷൻ പ്രസിഡൻ്റ് ഗിരി (ഇടത്) (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 8:49 PM IST

Updated : Aug 22, 2024, 10:52 PM IST

ബസ് ഓണർസ് അസോസിയേഷൻ പ്രസിഡൻ്റ് ഗിരി മാധ്യമങ്ങളോട് (ETV Bharat)

കാസർകോട്: ജില്ലയിലെ മുഴുവൻ ബസുകളുടെയും ഇന്ന് ഓടിയത് വയനാടിന് കൈത്താങ്ങ് നല്‍കാന്‍. ഇന്ന് ഒരു ദിവസത്തെ മുഴുവൻ കളക്ഷനും ജീവനക്കാരുടെ വേതനവും അവര്‍ വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകും. കാസർകോട് ജില്ലയിലെ 350 ലേറെ സ്വകാര്യ ബസുകളാണ് കാരുണ്യ യാത്രയുടെ ഭാഗമായത്.

എൻഎ നെല്ലിക്കുന്ന് എംഎൽഎ കാരുണ്യ യാത്ര ഫ്ലാഗ്‌ ഓഫ് ചെയ്‌തു. ടിക്കറ്റ് നല്‍കി ബസ് ചാര്‍ജ് ഈടാക്കുന്ന രീതിയ്ക്ക്‌ പകരമായി ജീവനക്കാര്‍ ബക്കറ്റുമായി യാത്രക്കാരെ സമീപിച്ചു. തങ്ങള്‍ക്ക് ഇഷ്‌ടമുള്ള തുക യാത്രക്കാര്‍ ബക്കറ്റിൽ നിക്ഷേപിച്ചു. വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.

ഇത്തരത്തില്‍ ലഭിക്കുന്ന തുകയോടൊപ്പം തൊഴിലാളികളുടെ വേതനവും വീട് നിര്‍മാണ ഫണ്ടിലേക്ക് നല്‍കും. 35 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത് സംസ്ഥാന കമ്മറ്റിക്ക് കൈമാറും. തുടർന്ന് ദുരന്തബാധിതർക്ക് 25 വീടുകൾ നിർമ്മിച്ച് നൽകും. 2018 ലെ പ്രളയ സമയത്തും ബസ് തൊഴിലാളികൾ സമാനമായ രീതിയിൽ കാരുണ്യ യാത്ര സംഘടിപ്പിച്ചിരുന്നു.

Also Read: 'സൈക്കിള്‍ പിന്നെ വാങ്ങാം'; ഏറെ നാളായുള്ള തന്‍റെ സമ്പാദ്യം വയനാടിന് നല്‍കി കുഞ്ഞ് ആരുഷ

Last Updated : Aug 22, 2024, 10:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.