കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചു. 21 യാത്രക്കാർക്ക് പരിക്ക്. കുന്ദമംഗലത്തിന് സമീപം പത്താം മൈലിൽ ആണ് അപകടം സംഭവിച്ചത്. നരിക്കുനിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന
സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് (മെയ്3) ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം.
ഇതുവഴി വന്ന സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Also Read: ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു