കോട്ടയം: ബസിനുള്ളിൽ കുഴഞ്ഞു വീണ വായോധികനെ അതേ ബസിൽ ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ രക്ഷകരായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോവുകയായിരുന്ന പാലാ നീലൂർ സ്വദേശിയെ ആണ് പാലായിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചത്.
മുണ്ടക്കയം - പാലാ - മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ഷാജീസ് മോട്ടോഴ്‌സ് ജീവനക്കാരാണ് രക്ഷകരായത്. ഇന്ന്(15-07-2024) രാവിലെ 8 മണിയോടെ ബസ് മുത്തോലിയിൽ എത്തിയപ്പോഴാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബസ് നിർത്തി കണ്ടക്‌ടർ ഷൈജുവും ഡ്രൈവർ റിൻഷാദും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ശേഷം യാത്രക്കാരുമായി ബസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.