ETV Bharat / state

തിരുവല്ലയില്‍ ദമ്പതികള്‍ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ - Burnt bodies found in the car

പത്തനംതിട്ട തിരുവല്ലയിൽ ദമ്പതികളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുകലശേരി സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

author img

By ETV Bharat Kerala Team

Published : Jul 26, 2024, 8:43 PM IST

Updated : Jul 27, 2024, 8:01 AM IST

BURNT BODIES FOUND  കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി  BODY OF A COUPLE BURNT INSIDE A CAR  തിരുവല്ലയില്‍ കാറിന് തീപിടിച്ചു
Thomas George and Lizzie Thomas (ETV Bharat)
തിരുവല്ലയിൽ കാർ കത്തുന്നതിന്‍റെ ദൃശ്യങ്ങൾ (ETV Bharat)

പത്തനംതിട്ട : തിരുവല്ലയില്‍ കാറിനുള്ളിൽ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുകലശേരി സ്വദേശികളായ തോമസ് ജോർജ് (റിജോ 69) ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. ഇന്ന് (ജൂലൈ 26) ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം തിരുവല്ല വേങ്ങലയിലാണ് സംഭവം.

തിരുവല്ലയിലെ വയലിനോട് ചേര്‍ന്നാണ് തീപിടിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചു. കാറിന്‍റെ മുൻ സീറ്റിൽ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കിടത്തത്. വാഹനം ആരുടേതെന്ന് കണ്ടെത്തിയ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

സാധാരണയായി ഈ കാർ തോമസ് ജോർജും ലൈജിയും മാത്രമാണ് ഉപയോഗിക്കാറെന്നും അതിനാല്‍ ഇവർ തന്നെയാണ് മരിച്ചതെന്നാണ് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. അപകട മരണമാണോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Also Read : വടക്കാഞ്ചേരി പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക് - FIRE AT VAZHAKODE PETROL PUMP

Last Updated : Jul 27, 2024, 8:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.