ഇടുക്കി : ഇരട്ടയാർ ഉപ്പുകണ്ടത്ത് ശവസംസ്‌കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി ഒരാൾ മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഉപ്പുകണ്ടം സ്വദേശി നെല്ലംപുഴയിൽ സ്‌കറിയയാണ് മരിച്ചത്. തറപ്പേൽ നിതിൻ, ചൂരക്കാട്ട് ജോർജുകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് (ജൂൺ 7) വൈകുന്നേരമാണ് അപകടമുണ്ടായത്.
വീടിന് സമീപത്തെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം സ്‌കറിയയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉപ്പുകണ്ടം സ്വദേശി കൊറ്റിനിക്കൽ മറിയക്കുട്ടിയുടെ സംസ്‌കാര ചടങ്ങിന് എത്തിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. വീടിന് സമീപത്തെ ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടത്. തുടർന്ന് വാഹനം സ്‌കറിയയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
മൂവരെയും ഉടൻ തന്നെ കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്‌കറിയയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാര ശ്രുശ്രൂഷയിൽ പങ്കെടുത്തു കൊണ്ട് വീടിനോടു ചേർന്ന റോഡരികിൽ നിന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിതിന് തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റു. കൊറ്റിനിക്കിലെ തന്നെ വാഹനമാണ് അപകടത്തിനിടയാക്കിയത്.
Also Read: അങ്കമാലിയിൽ വീട്ടില്‍ തീപിടിത്തം; നാല് പേർ വെന്തുമരിച്ചു