വയനാട് : ദുരന്ത ബാധിത പ്രദേശത്ത് ഇന്ന് (11-08-2024) നടത്തിയ ജനകീയ തെരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് നിന്ന് രണ്ട് കാലുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്ത സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്നും ശരീര ഭാഗങ്ങള്‍ കിട്ടിയത്. ഈ പ്രദേശത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് തെരച്ചില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെയും ഫോറസ്റ്റ് സംഘത്തിന്‍റെയും അനുമാനം.
അതേസമയം, ഇന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്യും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരെയും തെരച്ചിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.