കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ ചെറിയ ബോട്ടിൽ സഞ്ചരിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു. ഇന്ന് ഒരു മണിയോടെയാണ് സംഭവം. ചാലിയാറിലൂടെ ബോട്ടിൽ യാത്ര ചെയ്‌ത ശേഷം ഇരുവഞ്ഞിപ്പുഴയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.
ബോട്ട് മറിഞ്ഞതോടെ ഇരുവരും ബോട്ടിൽ പിടിച്ചുനിന്നു. എന്നാൽ പുഴയിലെ കുത്തൊഴുക്കിൽ ബോട്ട് ചാലിയാറിലേക്ക് ഒഴുകിപ്പോയി. ഇരുവരും ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. തുടർന്ന് വാഴക്കാട് പൊലീസും നാട്ടുകാരും ചേർന്ന് പുഴയിലേക്ക് കയർ ഇട്ട് ഇരുവരെയും പിടിച്ച് കയറ്റുകയായിരുന്നു.
Also Read: വരും ദിവസങ്ങളിലും കനത്ത മഴ തുടരും; ആറ് നദികളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത നിർദേശവുമായി ഭരണകൂടം