കാസർകോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപേർക്ക് പൊള്ളലേറ്റു. 154 പേരെ ചികിത്സയ്ക്ക് വിധേയരാക്കി. പലരുടെയും നില ഗുരതരമെന്നാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിവരം. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.
മാലപ്പടക്കം പൊട്ടിയപ്പോൾ അതിൽ നിന്നുള്ള കനൽ വെടിപ്പുരയിലേക്കു തെറിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റവരിൽ ഭൂരിഭാഗം സ്‌ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റ 97 പേരെ കാസർകോട്ടെയും കണ്ണൂരിലെയും മംഗലാപുരത്തെയും കോഴിക്കോടേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം: കാഞ്ഞങ്ങാട് ആശുപത്രി- 16, സഞ്ജീവനി- 10, പരിയാരം മെഡിക്കൽ കോളേജ്- 5, ഐഷാൽ ആശുപത്രി- 17, അരിമല കാഞ്ഞങ്ങാട്- 3, മിംസ് കണ്ണൂർ- 18, മിംസ് കോഴിക്കോട്- 2, കെ എ എച്ച് ചെറുവത്തൂർ- 2, മൻസൂർ ആശുപത്രി- 2, എ ജെ മെഡിക്കൽ കോളേജ് മംഗളുരു- 18, ദീപ ആശുപത്രി- 1.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടം നടന്ന ഉടനെ നാട്ടുകാർ തന്നെയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പലരെയും ചാക്കുകളിലും മറ്റും പൊതിഞ്ഞാണ് ആശുപത്രികളിൽ എത്തിച്ചതെന്നു നാട്ടുകാർ പറയുന്നു. അറുപത് ശതമാനം പൊള്ളലേറ്റവരും 40% പൊള്ളലേറ്റവരും ആശുപത്രികളിൽ ഉണ്ട്.
ദൂരെ ദേശത്ത് നിന്നും ആളുകൾ എത്തി: ഉത്സവത്തിന്‍റെ ഭാഗമായി ദൂരെ സ്ഥലത്തുള്ളവരു ക്ഷേത്രത്തിലേക്ക് എത്തിയിരുന്നുവെന്ന് സ്ഥലത്തെ വാർഡ് മെമ്പർ പറഞ്ഞു. ചെറുവത്തൂർ, കിനാനൂർ പ്രദേശത്ത് നിന്നും ആളുകൾ എത്തിയിരുന്നു. സാധാരണ വലിയ വെടിക്കെട്ടുകൾ നടക്കാറില്ലായിരുന്നു.ഇത്തവണ അപ്രതീക്ഷിതമായാണ് അപകടം നടന്നതെന്നും വാർഡ് മെമ്പർ പറഞ്ഞു.
ആഘോഷങ്ങൾ ഒഴിവാക്കി: രണ്ടു ദിവസങ്ങളിലായാണ് ഉത്സവങ്ങൾ നടക്കുന്നത്. അപകടത്തെ തുടർന്ന് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി. വെടിപുരക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായപ്പോൾ മറു ഭാഗത്തു നിന്നവർ അറിയാൻ വൈകിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീടാണ് അപകടത്തിന്റെ വ്യാപ്‌തി അറിഞ്ഞതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ഭാരവാഹികൾ കസ്‌റ്റഡിയിൽ: സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു. ക്ഷേത്രം ഭാരവാഹികളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സെക്രട്ടറിയും പ്രസിഡന്‍റുമാണ് കസ്‌റ്റഡിയിൽ ഉള്ളത്. വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പൊലീസ് അറിയിച്ചു.
Also Read: 'വലിയൊരു തീഗോളമാണ് കണ്ടത്, 45 വർഷത്തിനിടയ്ക്ക് ആദ്യത്തെ അനുഭവം': ഞെട്ടലോടെ തെയ്യം കലാകാരൻ