എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ചിറ്റ് നല്‍കിയ ആദായ നികുതി വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനാണ് നിലവില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളിലൊരാളെന്നും അദ്ദേഹം പറഞ്ഞു. 2008ലെ എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് ലഭ്യമാക്കിയത് പേഴ്‌സണല്‍ സ്റ്റാഫായ ആര്‍ മോഹന്‍ ആണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ് (Shaun George BJP).
ഈ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഇടം ലഭിച്ചത് ഉദ്ദിഷ്‌ട കാര്യത്തിന് ഉപകാര സ്‌മരണ എന്ന നിലയ്‌ക്കാണ് (Lavalin case). വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെയാണ് നിയമസഭയില്‍ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പേര് സൂചിപ്പിച്ചത്. തുടര്‍ന്നാണ് അതിനെ കുറിച്ച് അന്വേഷണം നടത്തിയത്. ഇതോടെയാണ് ആര്‍ മോഹന്‍ പേഴ്‌സണല്‍ സ്റ്റാഫാണെന്നത് വ്യക്തമായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു (SNC Lavalin Case).
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയെല്ലാം പേരുകള്‍ അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷോണ്‍ ജോര്‍ജ് തുറന്നുകാട്ടി. കൂടാതെ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച ക്ലീന്‍ചിറ്റിന്‍റെ രേഖയും കൊണ്ടാണ് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഐടി ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം പേഴ്‌സണല്‍ സ്റ്റാഫ് ആയി നിയമിതനായത് ലാവ്‌ലിന്‍ കേസിലെ ക്ലീന്‍ചിറ്റിനുള്ള പ്രതിഫലമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ് ലഭ്യമാക്കിയ അതേ ആര്‍ മോഹന്‍ തന്നെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ആര്‍ മോഹന്‍ എന്നും ഷോണ്‍ ജോര്‍ജ് ഉറപ്പിച്ച് പറഞ്ഞു (CM Pinarayi Vijayan).
2017 ഓഗസ്റ്റ് 23ന് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ പ്രത്യേക കോടതി വിട്ടയച്ച നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി (Clean Chit To Kerala CM In Lavalin Case). സംഭവത്തിനെതിരെ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതിയാണ് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് ചൂണ്ടിക്കാട്ടിയത് (CM's Personal Staff R Mohan).