ETV Bharat / state

'അടിയന്തരാവസ്ഥയ്‌ക്ക് കാരണം സ്വാർഥത, ഇന്ദിരാഗാന്ധി സ്വാർഥതയുടെ ആൾരൂപം': ജെ പ്രമീള ദേവി - PRAMEELA DEVI AGAINST INDIRA GANDHI

author img

By ETV Bharat Kerala Team

Published : Jun 26, 2024, 10:20 PM IST

ഇന്ദിരാഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവി. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 49 വർഷങ്ങൾ പിന്നിടുമ്പോൾ കോട്ടയം ജില്ല കമ്മിറ്റി അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചിന്ത സദസിൽ സംസാരിക്കുകയായിരുന്നു പ്രമീള ദേവി.

INDIA EMERGENCY 1975  ഇന്ദിരാഗാന്ധിക്കെതിരെ വിമര്‍ശനം  അടിയന്തരാവസ്ഥ വാര്‍ഷികം  BJP Leader Prameela Devi
BJP State Vice President J Prameela Devi (ETV Bharat)

ഇന്ദിര ഗാന്ധിയെ വിമർശിച്ച് ജെ പ്രമീള ദേവി (ETV Bharat)

കോട്ടയം: ഇന്ദിരാഗാന്ധി ഭാരത മാതാവല്ലെന്നും ക്രൂരതയുടെ പര്യായമായ ഭരണാധികാരിയായിരുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.ജെ പ്രമീള ദേവി. ഇന്ദിരാഗാന്ധിയെ ഉരുക്ക് വനിതയെന്നും മഹതിയെന്നും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ അടിയന്തരാവസ്ഥയുടെ കൊടും ക്രൂര സംഭവങ്ങൾ വെളിപ്പെടുത്തുന്നത്, ഇന്ദിരാഗാന്ധി അങ്ങേയറ്റം സ്വാർഥമതിയായ വനിതയാണെന്നാണ്. അടിയന്തരാവസ്ഥ വാർഷികത്തോടനുബന്ധിച്ച് ബിജെപി ജില്ല ഘടകം സംഘടിപ്പിച്ച ചിന്ത സദസിൽ സംസാരിക്കുകയായിരുന്നു ഡോ.ജെ പ്രമീള ദേവി.

സുഖലോലുപതയുടെയും സമൃദ്ധിയുടെയും മാത്രം അന്തരീക്ഷത്തിൽ വളർന്ന ഇന്ദിരാഗാന്ധി താൻ മറ്റെല്ലാവർക്കും മുകളിൽ എന്ന മനോഭാവകാരിയായിരുന്നുവെന്നും പ്രമീള കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥതയുടെ കാരണം സ്വാർഥതയാണെന്നും ഇന്ദിര ഗാന്ധി അളവില്ലാത്ത സ്വാർഥതയുടെ ആൾരൂപമാണെന്നും അവർ കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി.രാധാകൃഷ്‌ണ മേനോൻ, പ്രൊഫ ബി.വിജയകുമാർ, തോമസ് ജോൺ, ബിജെപി ജില്ല ജനറൽ സെക്രട്ടറി പിജി ബിജുകുമാർ, ജില്ല വൈസ് പ്രസിഡന്‍റ് കെപി ബുവനേഷ് എന്നിവർ പ്രസംഗിച്ചു.

Also Read: ജനങ്ങളെ ജയിൽ ഭക്ഷണം കഴിപ്പിച്ച പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി എന്ന് സ്‌പീക്കർ ലോക്‌സഭയില്‍ ; പ്രതിഷേധിച്ച് പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.