ETV Bharat / state

കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു - WOMAN DIED AFTER BITTEN BY CREATURE - WOMAN DIED AFTER BITTEN BY CREATURE

കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്നതിനിടെയാണ് വിഷ ജീവിയുടെ കടിയേറ്റത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ജീവിയുടെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്താനാകു.

വിഷജീവിയുടെ കടിയേറ്റ് മരിച്ചു  WOMAN DIED IN IDUKKI  ഇടുക്കിയിൽ വിഷജീവി കടിച്ച് മരണം
Shobhana Babu (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 11:32 AM IST

ഇടുക്കി : കോഴിക്കൂട്ടിൽ നിന്നും വിഷ ജീവിയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. രാജാക്കാട് പന്നിയാർകുട്ടി സ്വദേശിനി വലിയകണ്ടത്തിൽ ബാബുവിൻ്റെ ഭാര്യ ശോഭന ബാബു (55) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുക്കുന്നതിനിടെ വിഷ ജീവി ശോഭനയെ കടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ശോഭന വീട്ടിലെത്തി മറ്റുള്ളവരുമായി കോഴിക്കൂട്ടിൽ പരിശോധന നടത്തിയെങ്കിലും ഏത് ജീവിയാണ് കടിച്ചതെന്ന് വ്യക്തമായില്ല. തുടർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ അൽപം കഴിഞ്ഞപ്പോൾ കടിയേറ്റ കൈക്ക് അസഹനീയമായ വേദനയുണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിത്തുടങ്ങുകയുമായിരുന്നു.

ഇതോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ ഇവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ജീവിയുടെ കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പറയാൻ സാധിക്കു എന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.

Also Read: മൂന്നാറിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.