ETV Bharat / state

പള്ളിപ്പുറത്ത് പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; മയക്കുവെടി വച്ച് പിടികൂടി, പാലോട് വനമേഖലയില്‍ തുറന്നു വിടും - BISON CAUGHT AT DIGITAL UNIVERSITY

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കു സമീപം ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി. പിടികൂടിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ. പാലോട് വനമേഖലയില്‍ തുറന്നു വിടുമെന്ന് വനംവകുപ്പ്.

author img

By ETV Bharat Kerala Team

Published : Jul 25, 2024, 7:10 PM IST

കാട്ടുപോത്തിനെ മയക്കുവെടി വെച്ചു  കാട്ടുപോത്ത് ആക്രമണം  BISON IN PALLIPPURAM  BISON CAUGHT BY FOREST DEPT
മയക്കുവെടി വെച്ച് പിടികൂടിയ കാട്ടുപോത്ത് (ETV Bharat)
പള്ളിപ്പുറത്ത് പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി (ETV Bharat)

തിരുവനന്തപുരം : തലസ്ഥാന നഗരത്തിനു സമീപം ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചു പിടികൂടി. പള്ളിപ്പുറം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കു സമീപമാണ് സംഭവം. പിടികൂടിയ കാട്ടുപോത്തിനെ പാലോട് വനമേഖലയില്‍ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

പള്ളിപ്പുറം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കു സമീപമുണ്ടായ കാട്ടുപോത്തിന്‍റെ സാന്നിധ്യം പ്രദേശത്താകെ പരിഭ്രാന്തി പരത്തിയിരുന്നു. പിന്നാലെ വനപാലകരും പൊലീസുമെത്തി കാട്ടുപോത്തിനായി തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ കാട്ടുപപോത്ത് ജനവാസ കേന്ദ്രമായ ടെക്‌നോ സിറ്റി കാമ്പസിലേക്കു പ്രവേശിച്ചു. പിന്നാലെ ടെക്‌നോ സിറ്റി കാമ്പസ് അടച്ചു.

ഇതിനിടെ വനപാലകരും വെറ്ററിനറി വിദഗ്‌ധരുമെത്തി കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായി വെടിവയ്ക്കാനുള്ള സാഹചര്യമൊരുങ്ങിയില്ല. ഇതിനിടെ കാട്ടുപോത്ത് അവിടെ നിന്ന് ഓടി 14 കിലോമീറ്ററോളം ദൂരം പിന്നിട്ട് വെമ്പായത്തിനു സമീപം മഞ്ചാടിമൂടിലെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിനു സമീപമെത്തി.

ഇവിടെ വച്ചാണ് വനംവകുപ്പ് വെറ്ററിനറി സംഘം കാട്ടുപോത്തിനെ മയക്കുവെടി വച്ചത്. പിന്നാലെ വനപാലകര്‍ കാട്ടുപോത്തിന്‍റെ കാലുകള്‍ ചേര്‍ത്തു കെട്ടി ജെസിബി ഉപയോഗിച്ച് ഉയര്‍ത്തി ലോറിയില്‍ കയറ്റുകയായിരുന്നു. പാലോട് വനമേഖലയില്‍ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെങ്കിലും മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിൽ മറ്റ് കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടുപോത്തിനെ ഇവിടെ കണ്ടെത്തിയത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കാട്ടുപോത്ത് എങ്ങനെ പള്ളിപ്പുറം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പരിസരത്തെത്തി എന്നതിന് വ്യക്തതയില്ല.

Also Read: ഇടുക്കിയിൽ കാട്ടാന ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.