ETV Bharat / state

'ശശി തരൂർ മനസുകൊണ്ട് മോദി ഭക്തന്‍'; ഇസ്രയേലിനെ വെള്ളപൂശിയ നേതാവെന്നും ബിനോയ്‌ വിശ്വം - Binoy Viswam flays Shashi Tharur

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. തരൂർ മനസുകൊണ്ട് ബിജെപിയാണെന്നും മോദി ഭക്തനാണെന്നും വിമര്‍ശനം.

BINOY VISWAM  LOK SABHA ELECTION 2024  ശശി തരൂർ മോദി ഭക്തന്‍  ബിനോയ്‌ വിശ്വം
CPI State Secretary Binoy Viswam flays Shashi Tharur
author img

By ETV Bharat Kerala Team

Published : Apr 24, 2024, 6:31 PM IST

ബിനോയ്‌ വിശ്വം മാധ്യമങ്ങളോട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മനസുകൊണ്ട് മോദി ഭക്തനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. തട്ടിപ്പിന്‍റെ രാജാവായ നരേന്ദ്ര മോദി സ്വച്‌ഛ് ഭാരത് അഭിയാനുമായി രംഗത്തു വന്ന ആദ്യ നാളുകളിൽ, ആ മോദി നാടകത്തെ രണ്ട് കൈയും പൊക്കി പിന്താങ്ങിയ നേതാവാണ് ശശി തരൂരെന്നും മനസുകൊണ്ട് അദ്ദേഹം ബിജെപിയാണെന്നും ബിനോയ്‌ വിശ്വം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട് ലീഗ് റാലയിൽ ചെന്ന് ഇസ്രയേലിനെ വെള്ളപൂശിയ നേതാവാണ് ശശി തരൂർ. ശശി തരൂരിന് മനസിൽ ഇപ്പോഴും ഭക്തി ബിജെപിയോടാണ്. അത്തരക്കാർ എപ്പോൾ ബിജെപി ആകുമെന്ന് നിങ്ങൾ ഓർത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെമ്പാടും തങ്ങളുടെ മുഖ്യ എതിരാളി ഫാസിസ്‌റ്റ് ആർഎസ്എസ് നയിക്കുന്ന ബിജെപിയാണ്. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി.

അളവറ്റ പണക്കാരനായ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ പണം കൊടുത്ത് പലരെയും വിലക്കെടുത്ത് തിരുവനന്തപുരത്ത് മുകളിലേക്ക് വരാൻ ശ്രമിക്കുകയാണ്. ശശി തരൂരിന്‍റെ ഊതിപ്പെരുപ്പിച്ച പ്രതാപം ഒക്കെ പോയി ഇപ്പോൾ ദയനീയമായ മൂന്നാം സ്ഥാനത്താണ്. തുടക്കത്തിൽ എല്ലായിടത്തും പോലെ തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ ആയിരുന്നു. പക്ഷേ ഈ ഘട്ടമായപ്പോൾ ബിജെപി സ്ഥാനാർഥിയുടെ പണക്കൊഴുപ്പിന്‍റെ ബലത്തിൽ ശശി തരൂർ മൂന്നാം സ്ഥാനത്തേക്ക് പോയി.

തീരദേശ മേഖല മുഴുവൻ എൽഡിഎഫിന് വോട്ട് ചെയ്യും. അത് കണ്ടറിയുന്ന ആളുകൾ ലത്തീൻ സഭ ഇടതിനെ എതിർക്കുകയാണെന്ന ഒരു പ്രചാര വേല നടത്തുകയാണ്. അത് പച്ചക്കള്ളമാണ്. വിചാരധാരയിൽ മുസ്ലീങ്ങൾ കഴിഞ്ഞാൽ ഇന്ത്യയുടെ അകത്തുള്ള ശത്രുവായി ബിജെപി ചൂണ്ടിക്കാട്ടുന്നത് ക്രിസ്ത്യാനികളെയാണ്.

വെണ്ണയുണ്ടെങ്കിൽ നറു നെയ്യ് വേറിട്ട് കരുതേണമോ? അതാണ് കേരളത്തിൽ കോൺഗ്രസിന്‍റെ അവസ്ഥ. ബിജെപി കണ്ണിറുക്കിയാൽ അവർ ഓടി ബിജെപിയിലേക്ക് പോകും. അവരെയാണ് ഞങ്ങൾ നേരിടുന്നത്. കോൺഗ്രസ്, ബിജെപി, എസ്‌ഡിപിഐ സഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് മതേതരത്വവും ജനാധിപത്യവും കാക്കാൻ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യാൻ തയ്യാറായി കഴിഞ്ഞു.

അളവറ്റ തോതിൽ മദ്യവും പണവും ഒഴുക്കി ജനങ്ങളുടെ ചിന്ത മാറ്റിയെടുക്കാമെന്ന കോൺഗ്രസിന്‍റെയും ബിജെപിയുടെയും മോഹം നടക്കാൻ പോകുന്നില്ല. 543 അംഗങ്ങളുള്ള ലോക്‌സഭയിൽ മാജിക് നമ്പർ എന്ന് വിളിക്കുന്നത് 272 ആണ്. അതാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ ഒരു പാർട്ടിക്ക് വേണ്ടത്. എന്നിട്ടും മോദി പറഞ്ഞു 400 ൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന്. പിന്നീട് അത് ആരും അറിയാതെ വിഴുങ്ങി.

അത് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഭൂഷണം അല്ല. മോദിക്ക് ഒരു കാരണവശാലും മാജിക്കൽ നമ്പർ ആയ 272 ലേക്ക് എത്താൻ കഴിയില്ല. അഥവാ തൂക്കുസഭ വന്നാൽ അതിലെ ഏറ്റവും വലിയ ഒറ്റ കഷിയായി എൻഡിഎ മാറിയാൽ അഥവാ ജയിക്കാവുന്ന ഏതെങ്കിലും ഒരു കോൺഗ്രസ് എംപി ഉണ്ടെങ്കിൽ ആ കോൺഗ്രസ് എംപി എന്ത് ചെയ്യുമെന്ന ചോദ്യം ഗൗരവത്തോടെ ഉന്നയിക്കുകയാണ്.

സർവ്വേകൾ എന്ന് വിളിക്കുന്ന ഈ പ്രവചന മാമാങ്കങ്ങൾ ശുദ്ധ പൊളിയാണ്. ഇത്തരം പ്രവചന അഭ്യാസങ്ങൾ വിജയിച്ചതിനെക്കാൾ 50 മടങ്ങ് പരാജയപ്പെട്ട അനുഭവങ്ങളാണ് നമുക്കുള്ളത്. ഇടതുപക്ഷം കേരളത്തിലെ എല്ലാ വോട്ടർമാരുടെയും വീടുകളിൽ മൂന്ന് വട്ടം ചെന്ന് നടത്തിയ സർവ്വേ ഉണ്ട്. യുഡിഎഫിന്‍റെയും ബിജെപിയുടെയും പെയ്‌ഡ് സെർവന്‍റ്സ് ആയി മാറിയ മാധ്യമങ്ങളുടെ സർവ്വേകളും പൊളിഞ്ഞു വീഴാൻ പോവുകയാണ്. ജനങ്ങൾ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എല്ലാം എൽഡിഎഫിന് വിജയിപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Also Read : രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്നാവശ്യം: ഹർജി തള്ളി ഹൈക്കോടതി - PLEA AGAINST RAJEEV CHANDRASEKHAR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.