തൃശൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടിക്ക് റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാന്‍ തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എഡിജിപിയെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്നും പാർട്ടി ഘടകങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉൾപാർട്ടി ജനാധിപത്യം പൂർണമായും അനുവദിക്കുന്ന പാർട്ടിയാണ് സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഐക്യം നൂറ് ആണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Also Read: 'സിപിഐയിൽ ഭിന്നത ഇല്ല'; എല്ലാം മാധ്യമസൃഷ്‌ടിയെന്ന് മന്ത്രി കെ രാജൻ