കോഴിക്കോട് : ബൈക്ക് ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെ വയനാട് കോഴിക്കോട് ദേശീയപാതയിലെ സൗത്ത് കൊടുവള്ളിയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കും പൊള്ളലുമേറ്റ ഇവർ തൽസമയം മരിച്ചു (Two People Died After Bike Hit An Electric Post).
അപകടത്തിൽപ്പെട്ട ഒരാൾ ബൈക്കിനും ഇലക്ട്രിക് പോസ്‌റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും കൊടുവള്ളി പൊലീസും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് മുക്കത്ത് നിന്നും ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ALSO READ: ഇടുക്കിയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം