ETV Bharat / state

അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തില്‍ പെട്ടു, യുവാക്കൾക്ക് ദാരുണാന്ത്യം - Bike Accident Death - BIKE ACCIDENT DEATH

അമിത വേഗത്തിൽ എത്തിയ ബൈക്ക് കാൽനട യാത്രികനായ യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

BIKE ACCIDENT DEATH  കുളത്തൂരിൽ വാഹനാപകടം രണ്ട് മരണം  ACCIDENT IN KULATHUR  TWO YOUTHS DIED IN ACCIDENT
Two Youths Met A Tragic End Car Accident On The National Highway In Kulathur Thiruvananthapuram
author img

By ETV Bharat Kerala Team

Published : Apr 8, 2024, 11:02 AM IST

തിരുവനന്തപുരം : കുളത്തൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് (29), ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ (20) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

അൽ താഹിറിനൊപ്പം ബൈക്കിലുണ്ടായിരുന്ന മണക്കാട് സ്വദേശി അൽ അമാന് (19) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരയോട്ടത്തിനായി രൂപമാറ്റം വരുത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയത്. നിയമലംഘനങ്ങൾ നടത്തിയതിന്‍റെ പേരിൽ ഈ വാഹനത്തിന്‍റെ പേരിൽ നിരവധി തവണ പിഴയിട്ടിരുന്നു.

മൂന്ന് മാസം മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് 5000 രൂപ ഈ വാഹനത്തിന് പിഴയിട്ടിരുന്നു. വാഹനത്തിന്‍റെ നിറം, ഹാൻഡിൽ, ഇൻഡിക്കേറ്റർ ലൈറ്റുകൾ എന്നിവയിലടക്കം രൂപമാറ്റം വരുത്തിയിട്ടുണ്ട്.

Also Read : നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക് - Car Accident In Kattappana

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.