ETV Bharat / state

'കേരളം തങ്ങളെയും പരിഗണിക്കണം'; വയനാട് ഉരുള്‍ കവര്‍ന്ന ഉറ്റവരെയോര്‍ത്ത് വേദനയില്‍ ബിഹാറിലെ ഒരു ഗ്രാമം - Bihar People Missing In Landslide - BIHAR PEOPLE MISSING IN LANDSLIDE

വയനാട് ദുരന്തത്തില്‍ കാണാതായവരില്‍ ബിഹാര്‍ സ്വദേശികളും. മുണ്ടക്കൈ ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികളാണ് കാണാമറയത്തുള്ളത്. ഉറ്റവരെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ സഹായം തേടി ഭാഗവാന്‍പൂര്‍ ഗ്രാമം.

WAYANAD LANDSLIDE Missing  വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE DEATH  ബിഹാര്‍ സ്വദേശികള്‍ വയനാട്
Bhagwanpur Village In Bihar (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 8:00 PM IST

ബിഹാര്‍ സ്വദേശികള്‍ ഇടിവി ഭാരതിനോട് (ETV Bharat)

കോഴിക്കോട്: നൂറുക്കണക്കിന് ആളുകള്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌ത വയനാട് ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ നഷ്‌ടമായ വേദനയിലാണ് ബിഹാർ വൈശാലിയിലെ ഭഗവാൻപൂർ ഗ്രാമം. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലിചെയ്‌തിരുന്ന ആറ് ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ ഒരാൾ മരിക്കുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്‌തു. മൂന്ന് പേര്‍ ഇപ്പോഴും കാണാമറയത്താണ്.

ഗ്രാമവാസിയായ ഫൂല്‍കുമാരി ദേവിയാണ് (45) അപകടത്തില്‍ മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാദു പാസ്വാൻ (47), രഞ്ജിത് കുമാർ (22), ബിജിനസ് പാസ്വാൻ (40) എന്നീ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

മരിച്ച ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ മുഖേനയാണ് ദുരന്തവിവരം ബിഹാറിലെ ഗ്രാമവാസികൾ അറിഞ്ഞത്. ഭാഷ തടസമായതിനാലും പ്രദേശത്ത് ദുരന്തസാഹചര്യം നിലനിന്നിരുന്നതിനാലും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പുവരുത്താനും കാണാതായ ബന്ധുക്കളെ തെരയാനും മരിച്ച അമ്മയുടെ അന്ത്യകർമങ്ങൾക്കായി സ്വദേശത്തേക്ക് മടങ്ങാനും രോസൻ കുമാറിന് യാതൊരു നിർവാഹവുമില്ലായിരുന്നു.

ജീവിതാവസാനം സ്വദേശത്തേക്ക് മടങ്ങണമെന്ന അമ്മയുടെ ആഗ്രഹം പൊലിഞ്ഞെങ്കിലും അന്ത്യകർമങ്ങൾ എങ്കിലും നാട്ടിലാക്കണമെന്ന ചിന്തയിലായിരുന്നു അദ്ദേഹം. എന്നാൽ കയ്യിലുള്ള സമ്പാദ്യവും വസ്‌തുക്കളും ദുരന്തത്തിൽ നഷ്‌ടപ്പെട്ടതോടെ ഇതിന് സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു. ഈ ദയനീയ സാഹചര്യം അറിഞ്ഞ ബിഹാറിലെ വൈശാലി എംഎൽഎ സിദ്ധാർഥ് പട്ടേൽ ബിഹാർ മർകസിലെ സാബിത്ത് നൂറാനിയുമായി ബന്ധപ്പെട്ടു.

വയനാട് സ്വദേശിയായ സാബിത്ത് നൂറാനി ദുരന്തമുഖത്ത് സജീവമായ എസ്‌വൈഎസ് സാന്ത്വനം പ്രവർത്തകരുമായി ഫോണിൽ സംസാരിക്കുകയും അവർ രോസൻ കുമാറിനെ കണ്ടെത്തി ചൂരൽമലയിലെ സാന്ത്വനം ക്യാമ്പ് ഓഫിസിൽ എത്തിക്കുകയും ചെയ്‌തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരെ കണ്ടെത്തുന്നത്.

കാണാതായവരുടെ വിവരങ്ങളും ഫോട്ടോയും ശേഖരിച്ച സാന്ത്വനം പ്രവർത്തകർ അമ്മയുടെ അന്ത്യകർമങ്ങൾക്കായി ബിഹാറിലേക്ക് മടങ്ങാൻ രോസൻ കുമാറിന് വിമാന ടിക്കറ്റും അടിയന്തര സഹായവും നൽകി. നാട്ടിലെത്തിയ രോസൻ കുമാറിൽ നിന്ന് ദുരന്തത്തിൻ്റെ ഭീകരദൃശ്യം അറിഞ്ഞ കാണാതായവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹമെങ്കിലും അന്ത്യകർമങ്ങൾക്കായി കണ്ടുകിട്ടിയെങ്കിൽ എന്ന പ്രാർഥനയിലാണ്.

കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നവരുടെ വിയോഗത്തോടെ നിത്യ ചെലവുകൾ ഇനി എങ്ങനെ എന്ന ആശങ്കയിലാണ് കുടുംബം. ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ഉറപ്പുവരുത്താനും കാണാതായവരുടെ മൃതദേഹം കണ്ടെത്താനും ദുരിതബാധിതർക്ക് കേരള സർക്കാർ നൽകുന്ന ധനസഹായത്തിൽ തങ്ങളെയും പരിഗണിക്കാനും കേരളത്തോട് അഭ്യർഥിക്കുകയാണ് ഇപ്പോൾ ഭഗവാൻപൂർ ഗ്രാമം.

കുടുംബങ്ങളുടെ അത്താണികളായിരുന്നവരുടെ വിയോഗം ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ദുരന്ത ബാധിതര്‍ക്ക് കേരള സര്‍ക്കാര്‍ ധനസഹായവും മറ്റ് ആനുകൂല്യങ്ങളും എത്തിക്കുമ്പോള്‍ തങ്ങളെയും പരിഗണിക്കണമെന്ന് ഇവര്‍ പറയുന്നു.

Also Read: അച്ഛനും അമ്മയും കാണാമറയത്ത്, അനുജത്തിയുടെ ശരീരത്തിന് മുന്നില്‍ തളര്‍ന്നിരുന്ന് ശ്രുതി; ഉരുളെടുത്തത് ഈ കൊച്ചു കുടുംബത്തിന്‍റെ സന്തോഷവും സ്വപ്‌നങ്ങളും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.