ETV Bharat / state

നെയ്യാറ്റിൻകര പ്രത്യേക ജില്ലയാക്കണം: എംഎൽഎ യുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് ഭീമ ഹർജി - DEMAND FOR NEYYATTINKARA DISTRICT

നെയ്യാറ്റിന്‍കര ജില്ല വേണമെന്ന് ആവശ്യപ്പെട്ട് കെ ആന്‍സലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അരലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

നെയ്യാറ്റിൻകര ജില്ല  TO FORM NEYYATTINKARA DISTRICT  എംഎൽഎ കെ ആൻസലൻ  മുഖ്യമന്ത്രിക്ക് ഭീമ ഹർജി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 8:55 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സംസ്ഥാനത്തെ 15 മത് ജില്ലയാക്കി മാറ്റാൻ മുഖ്യമന്ത്രിക്ക് ഭീമ ഹർജി. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ ഉൾപ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയെ കണ്ട് അര ലക്ഷം പേർ ഒപ്പിട്ട ഹർജി സമർപ്പിച്ചത്. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിലാണ് ഹർജി സമർപ്പിച്ചത്.

നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടി യോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി സംസ്ഥാനത്തെ 15 മത് ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. ഹർജി കൈമാറിയപ്പോൾ പുതിയ ജില്ല രൂപീകരണത്തിന് സർക്കാരിന് അനുകൂല തീരുമാനമായിരുന്നുവെന്ന് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാൻ ജി ബാലകൃഷ്‌ണപിള്ള അവകാശപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കാത്തതുകൊണ്ട് കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിനും സംസ്ഥാനത്തിനു കനത്ത നഷ്‌ടമാണ് ഉണ്ടായതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണെന്നും ജില്ല രൂപീകരണത്തിലൂടെ മാത്രമേ മാറ്റങ്ങൾ സംഭവിക്കുവെന്നും ഭീമ ഹർജിയിൽ സൂചിപ്പിക്കുന്നു. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിച്ച് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ദാരിദ്ര്യ നിർമാർജനത്തിനും വികസനത്തിനും ചെറിയ പ്രദേശങ്ങൾ ഉൾപെടുത്തി ജില്ല രൂപീകരിക്കുന്നത് ദേശീയ തലത്തിൽ ഫലപ്രാപ്‌തി കണ്ട വസ്‌തുതയാണെന്നും പൊതു ജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ചുള്ള ഹർജിയിൽ സൂചിപ്പിക്കുന്നു.

Also Read: തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമ്മിൽത്തല്ലി സിപിഎമ്മും സിപിഐയും: നെയ്യാറ്റിൻകരയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ വാഹനം തകർത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.