പത്തനംതിട്ട: ഭരണത്തിന്‍റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കുന്ന ഭരണഭാഷ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലയായി പത്തനംതിട്ട തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഹോമിയോപ്പതി വകുപ്പാണ്.
ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണഭാഷ സേവന പുരസ്‌കാരം ക്ലാസ് I വിഭാഗത്തില്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസറായ കെകെ സുബൈറിന് ലഭിച്ചു. ക്ലാസ് II വിഭാഗത്തില്‍ കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫിസിലെ (ഹോമിയോപ്പതി) സീനിയര്‍ സൂപ്രണ്ടായ വിദ്യ പികെ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജഗദീശന്‍ സി, പടിഞ്ഞാറത്തറ സബ് റീജിയണല്‍ സ്റ്റോര്‍, വയനാട് കെഎസ്‌ഇബി ലിമിറ്റഡ് എന്നിവര്‍ക്ക് ലഭിച്ചു.
ക്ലാസ് III വിഭാഗത്തില്‍ കോഴിക്കോട് ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്കായ കണ്ണന്‍ എസ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫിസറായ പിബി സിന്ധു എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ക്ലാസ് III (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്/ സ്റ്റെനോഗ്രാഫര്‍) വിഭാഗത്തില്‍ തിരുവനന്തപുരം ജില്ല കലക്‌ട്രേറ്റിലെ യുഡി ടൈപ്പിസ്റ്റായ ബുഷിറാ ബീഗം എല്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റായ സൂര്യ എസ്‌ആര്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗ്രന്ഥരചന പുരസ്‌കാരത്തിന് കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ആയ ഡോ. സീമാ ജെറോം അര്‍ഹയായി. നവംബര്‍ 1ന് ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന മലയാള ദിന-ഭരണഭാഷ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Also Read: നോർക്കയ്ക്ക് വീണ്ടും ദേശീയ അവാർഡ്; ഇത്തവണത്തെ പുരസ്ക്കാരം, ലോക മലയാളികളെ ഒരുമിപ്പിച്ചതിന്