നാഗൗർ (രാജസ്ഥാൻ): ഭജൻ സന്ധ്യയുടെ പേരിൽ 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. ഭജൻ സന്ധ്യയുടെ സംഘാടകർക്ക് കാറുകളും ഐഫോണുകളും വാഗ്‌ദാനം ചെയ്‌ത് നിരവധി പേർ വഞ്ചിക്കപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ. ആളുകളെ കബളിപ്പിക്കുന്ന സംഘത്തിൽ അറിയപ്പെടുന്ന ഗായകരും യൂട്യൂബർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പൊലീസിന് ലഭിച്ച വമിവരമനുസരിച്ച് ഭജന സന്ധ്യ നടക്കുന്നതായും അതിൽ രാകേഷ് ഛാബ എന്നയാൾ ഭാഗ്യ നറുക്കെടുപ്പ് നടത്തുന്നതായും സൂചന ലഭിച്ചു. പരിപാടി കാണാനെത്തിയവരിൽ നിന്ന് 500 രൂപ രസീത് വാങ്ങുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് രാകേഷ് ഛാബയ്‌ക്കായുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
പൊലീസുകാര്‍ 2462 രസീത് ബുക്കുകൾ പിടിച്ചെടുത്തതായും സംഘാടകർ ജനങ്ങളെ കബളിപ്പിച്ച് ഇതുവരെ 1.50 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഗായകരും കോമഡി യൂട്യൂബർമാരും ആളുകളെ കബളിപ്പിച്ച സംഘത്തിന്‍റെ ഭാഗമാണെന്ന് നാഗൗർ പൊലീസ് പറഞ്ഞു.
ഈ നറുക്കെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ഗായകന് വലിയ തുകയാണ് നൽകിയത്, അതിനാൽ ഇത് യഥാർത്ഥ ഭാഗ്യക്കുറിയാണെന്ന് ആളുകൾ കരുതുന്നു. അറിയപ്പെടുന്ന രാജസ്ഥാനി കോമഡി യൂട്യൂബർമാർക്കും ഇത് പ്രോത്സാഹിപ്പിക്കുന്നതിന് വലിയ തുക നൽകിയിട്ടുള്ളതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രസീതുകൾ മുഖേനയുള്ള പണപ്പിരിവിന് ശേഷം ഭജന സന്ധ്യ നടത്തുകയും ഭാഗ്യ നറുക്കെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്‌തതായും പൊലീസ്.
രണ്ട് മാസത്തിനിടെ നാഗൗർ ജില്ലയിൽ 50 ലധികം പരിപാടികൾ നടന്നതായും അതിൽ 50 ലധികം ഭാഗ്യ നറുക്കെടുപ്പുകൾ നടന്നതായും പൊലീസ് പറഞ്ഞു. 100 കോടിയോളം രൂപയുടെ അഴിമതിയാണിതെന്നും അവർ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.