ഇടുക്കി: നാളെ സ്വതന്ത്ര്യദിന അവധിയായതിനാൽ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനത്തിൽ പൊതു അവധി ആയതിനാലാണ് ബിവറേജസ് കോർപറേഷൻ ജീവനക്കാർക്കും അവധി നൽകിയത്. നാളെ ബിവറേജ് തുറക്കില്ലെങ്കിലും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
പതിവ് ഡ്രൈ ഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലാണ് ബെവ്‌കോയ്ക്ക് അവധിയുള്ളത്. അതേസമയം ഈ മാസം 20ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ചാണ് ഓഗസ്റ്റ് 20ന് സംസ്ഥാനത്ത് ഡ്രൈഡേ ഏർപ്പെടുത്തിയത്.
അന്ന് സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകൾക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും അടച്ചിടും.
Also Read: പ്രീമിയം മദ്യം വീടുകളിലെത്തിക്കാന്‍ ബെവ്കോ അനുകൂലം; മൗനം പാലിച്ച് സര്‍ക്കാര്‍