ETV Bharat / state

കുവൈറ്റിലെത്തിയത് അഞ്ച് ദിവസം മുന്‍പ്; നോവായി ബിനോയ് തോമസ് - Kuwait Fire Break Out

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരില്‍ തൃശൂർ സ്വദേശിയും. മരിച്ചത് ചാവക്കാട് സ്വദേശി ബിനോയ് തോമസ്.

KUWAIT ACCIDANT DEATH  NATIVE OF THRISSUR ALSO DIED  കുവൈറ്റ് തീപിടിത്തം  നോർക്ക
മരണപ്പെട്ടവരിൽ തൃശൂർ സ്വദേശി ബിനോയ് തോമസും (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 2:26 PM IST

ബിനോയുടെ കുടുംബം പ്രതികരിക്കുന്നു (ETV Bharat)

തൃശൂർ : കുവൈറ്റ് തീപിടിത്തത്തിൽ തൃശൂർ സ്വദേശി മരണപ്പെട്ടു. ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തിയത്. അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.

കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതി പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്‌ദുല്‍ ഖാദറാണ് വെളിപ്പെടുത്തിയത്. ബിനോയ് തീപിടിത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു.

കുവൈറ്റിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ഇയാളുടെ വിവരങ്ങൾ നോർക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.

ALSO READ : കുവൈറ്റില്‍ മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; മൃതദേഹങ്ങള്‍ എയർഫോഴ്‌സ് വിമാനത്തില്‍ നാട്ടിലെത്തിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.