തിരുവനന്തപുരം : തിരക്ക് ഒഴിവാക്കാൻ കൊച്ചുവേളി ബെംഗളൂരു റൂട്ടിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. നാളെ വൈകിട്ട് 3:50-ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് ഏപ്രിൽ 26-ന് രാവിലെ 7-ന് കൊച്ചുവേളിയിലെത്തുന്ന എസ്എംവിറ്റി ബംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്, ഏപ്രിൽ 26-ന് രാവിലെ 8-ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് രാത്രി 11:50-ന് ബെംഗളൂരുവിലെത്തുന്ന കൊച്ചുവേളി-എസ്എംവിറ്റി ബെംഗളൂരു എക്‌സ്‌പ്രസ് എന്നീ സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്.
സംസ്ഥാനത്ത് 26-ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും അവധിക്കാലവും കണക്കിലെടുത്താണ് അധിക ട്രെയിൻ സർവീസുകൾ അനുവദിച്ചത്. പുതുതായി അനുവദിച്ച സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷനും ആരംഭിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
നാളെ വൈകിട്ട് 3:50-ന് എസ്എംവിറ്റി ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന 06549 നമ്പർ ട്രെയിനിന്‍റെ സമയക്രമം ഇങ്ങനെ :
- വൈകിട്ട് 4:03-ന് കൃഷ്‌ണരാജപുരം സ്‌റ്റേഷൻ
- വൈകിട്ട് 4:55-ന് ബംഗാരപേട്ട് സ്‌റ്റേഷൻ
- രാത്രി 08:03-ന് സേലം സ്‌റ്റേഷൻ
- രാത്രി 09:03-ന് ഈ റോഡ് സ്‌റ്റേഷൻ
- രാത്രി 09:48-ന് തിരുപ്പൂർ സ്‌റ്റേഷൻ
- രാത്രി 10:53-ന് കോയമ്പത്തൂർ സ്‌റ്റേഷൻ
- രാത്രി 11:53-ന് പാലക്കാട് സ്‌റ്റേഷൻ
അടുത്ത ദിവസം
- പുലർച്ചെ 01:13-ന് തൃശൂർ സ്‌റ്റേഷൻ
- പുലർച്ചെ 2:23-ന് എറണാകുളം ടൗൺ സ്‌റ്റേഷൻ
- പുലർച്ചെ 3:33-ന് കോട്ടയം സ്‌റ്റേഷൻ
- പുലർച്ചെ 4:03-ന് തിരുവല്ല സ്‌റ്റേഷൻ
- പുലർച്ചെ 4:15-ന് ചെങ്ങാനൂർ സ്‌റ്റേഷൻ
- പുലർച്ചെ 5:15-ന് കൊല്ലം സ്‌റ്റേഷൻ
- രാവിലെ 7:00-ന് കൊച്ചുവേളി സ്‌റ്റേഷൻ
ഏപ്രിൽ 26 ന് കൊച്ചുവേളിയിൽ നിന്നും രാവിലെ 8 ന് പുറപ്പെടുന്ന എസ്എംവിറ്റി ബംഗളൂരു സ്‌റ്റേഷൻ വരെ പോകുന്ന 06550 നമ്പർ ട്രെയിനിന്‍റെ സമയക്രമം ഇങ്ങനെ :
- രാവിലെ 9:00-ന് കൊല്ലം സ്‌റ്റേഷൻ
- രാവിലെ 10:03-ന് ചെങ്ങാനൂർ സ്‌റ്റേഷൻ
- രാവിലെ 10:14-ന് തിരുവല്ല സ്‌റ്റേഷൻ
- രാവിലെ 10:43-ന് കോട്ടയം സ്‌റ്റേഷൻ
- രാവിലെ 11:50-ന് എറണാകുളം ടൗൺ സ്‌റ്റേഷൻ
- ഉച്ചയ്ക്ക് 1:00-ന് തൃശൂർ സ്‌റ്റേഷൻ
- ഉച്ചയ്ക്ക് 2:40-ന് പാലക്കാട് സ്‌റ്റേഷൻ
- വൈകിട്ട് 4:20-ന് കോയമ്പത്തൂർ സ്‌റ്റേഷൻ
- വൈകിട്ട് 5:13-ന് തിരുപ്പൂർ സ്‌റ്റേഷൻ
- വൈകിട്ട് 5:55-ന് ഈറോട് സ്‌റ്റേഷൻ
- വൈകിട്ട് 6:47-ന് സേലം സ്‌റ്റേഷൻ
- രാത്രി 9:58-ന് ബഞ്ചാരപ്പേട്ട് സ്‌റ്റേഷൻ
- രാത്രി 10:41-ന് കൃഷ്‌ണരാജപുരം സ്‌റ്റേഷൻ
- രാത്രി 11:50 ന് എസ്.എം.വി.റ്റി ബെംഗളൂരു സ്‌റ്റേഷൻ
ചാലക്കുടി ഡിവൈൻ നഗറിൽ ട്രെയിനുകൾക്ക് താത്കാലിക സ്‌റ്റോപ്പ്
ചാലക്കുടി ഡിവൈൻ റിട്രീറ്റ് സെന്‍ററിലെ ആത്മീയ സമ്മേളനത്തോട് അനുബന്ധിച്ച് ചാലക്കുടി ഡിവൈൻ നഗറിൽ ട്രെയിനുകൾക്ക് താത്കാലിക സ്‌റ്റോപ്പ് അനുവദിച്ചു. സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്(17230) മേയ് 17-ന് രാവിലെ 11:08. തിരിച്ചുള്ള തിരുവനന്തപുരം സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് മേയ് 22,24,25 തീയതികളിലും വിശാഖപട്ടണം-കൊല്ലം എക്‌സ്പ്രസ് മേയ് 17-നും കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസ് മേയ് 24-നും ശ്രീ വൈഷ്ണോ ദേവി ഖത്ര ഹിമസാഗർ എക്‌സ്പ്രസ് മേയ് 16-നും (16318) ചാലക്കുടി ഡിവൈൻ നഗറിൽ ഒരു മിനിറ്റ് സമയം നിർത്തുമെന്ന് റെയിൽവേ അറിയിച്ചു.