ETV Bharat / state

വയനാട്ടുകാർക്ക് ആശ്വാസം ; കബനി മുറിച്ചുകടന്ന് ബേലൂർ മഖ്‌ന കർണാടകയിലേക്ക്

നേരത്തെ കബനി പുഴ കടന്ന് പെരിക്കല്ലൂരിലെ ജനവാസ മേഖലയിൽ മഖ്‌ന എത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരുന്നു

Belur Makhna  Belur Makhna returns to karnataka  ബേലൂർ മഖ്‌ന  ബേലൂർ മഖ്‌ന കർണാടകയിലേക്ക്
Belur Makhna
author img

By ETV Bharat Kerala Team

Published : Feb 20, 2024, 10:25 AM IST

വയനാട് : ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന കർണാടകയിലേക്ക് മടങ്ങി. ആന വീണ്ടും കബനി പുഴ മുറിച്ചുകടന്നതായാണ് വിവരം. നേരത്തെ പെരിക്കല്ലൂരിലെത്തിയ ബേലൂർ മഖ്‌ന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാനിർദേശം നൽകിയിരുന്നു. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയിരുന്നെങ്കിലും അത് തിരിച്ചുപോയ ആശ്വാസത്തിലാണ് വനംവകുപ്പ് (Belur Makhna Crossed Kabini River).

ബേലൂർ മോഴയാനയുടെ സാന്നിധ്യം കഴിഞ്ഞ രണ്ട് ദിവസമായി കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുവെടി ദൗത്യം നിലച്ചിരുന്നു.

അതേസമയം പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലയിൽ ഇറങ്ങുന്ന കടുവയ്ക്ക് വേണ്ടി വനംവകുപ്പിന്‍റെ തെരച്ചിൽ പുരോഗമിക്കുകയാണ്. കൂടുകൾ സ്ഥാപിച്ച് കെണിവച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മയക്കുവെടി സംഘം പുൽപ്പള്ളി മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല.

ALSO READ:രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് കർണാടകയുടെ ധനസഹായം

അജീഷിന്‍റെ കുടുംബത്തിന് ധനസഹായം: വയനാട് മാനന്തവാടിയില്‍, കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ബേലൂർ മഖ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കര്‍ണാടക ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് കർണാടക പ്രഖ്യാപിച്ചത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത് (Karnataka Announced Financial Help).

കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഖ്‌നയുടെ ആക്രമണത്തിലായിരുന്നു വയനാട് സ്വദേശിയായ അജീഷ് കൊല്ലപ്പെട്ടത്. അതിനാൽ കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്‍റെ കുടുംബത്തിനും സർക്കാർ നൽകിയത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് കർണാടക സഹായം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി അജീഷിന്‍റെ കുടുംബത്തെ സന്ദർശിക്കുകയും പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വനം മന്ത്രിയുടെ ധനസഹായമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.