ETV Bharat / state

മാങ്കുളത്ത് ജനവാസ മേഖലയില്‍ കരടിയിറങ്ങി; ഭയന്ന് ജനം, നോക്കുകുത്തിയായ് വനം വകുപ്പ്

Bear In Idukki Mankulam: മാങ്കുളത്ത് ജനവാസ മേഖലയില്‍ കരടിയിറങ്ങി. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തില്‍ അനീഷിന്ഡറെ വീടിന് തൊട്ടരികിലാണ് കരടിയെത്തിയത്.

bear in idukki mankulam  മാങ്കുളത്ത് കരടി  ഇടുക്കിയില്‍ കരടി  ജനവാസമേഖലയില്‍ കരടി
Bear In Idukki Mankulam
author img

By ETV Bharat Kerala Team

Published : Jan 21, 2024, 10:33 PM IST

മാങ്കുളം(ഇടുക്കി): മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയില്‍ കരടി ഇറങ്ങിയതായി പ്രദേശവാസികള്‍. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തില്‍ അനീഷിന്‍റെ വീടിന് തൊട്ടരികിലാണ് കരടിയെത്തിയത്. ശനിയാഴ്ച്ച വൈകിട്ട് നാലേമുക്കാലോടെയായിരുന്നു കരടിയുടെ സാന്നിധ്യം കൃഷിയിടത്തില്‍ ഉണ്ടായത്.

അനീഷിന്‍റെ ഭാര്യയും കുഞ്ഞുങ്ങളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അനീഷിന്‍റെ ഭാര്യ കരടിയുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തി. ബഹളം കേട്ടതോടെ കരടി സമീപത്തുണ്ടായിരുന്ന പാറയിലൂടെ കയറി ഓടി മറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രികാലത്ത് വളര്‍ത്തു നായ്ക്കള്‍ കുരച്ച് ബഹളമുണ്ടാക്കിയിരുന്നതായി അനീഷ് പറഞ്ഞു. മാങ്കുളം പഞ്ചായത്തിന്‍റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നുണ്ട്. ഇതിനിടയിലാണ് ജനവാസ മേഖലയില്‍ കരടിയുടെ സാന്നിധ്യവും ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും വനം വകുപ്പ് അറിയാത്ത ഭാവത്തിലാണെന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.