ETV Bharat / state

വടക്കാഞ്ചേരിയുടെ ചായ്‌വാല; അക്കൗണ്ടന്‍റ്‌ ജോലി രാജിവച്ച് സഞ്ചരിക്കുന്ന ചായക്കടയുമായി മജീദ് - Bcom graduate mobile tea stall - BCOM GRADUATE MOBILE TEA STALL

അക്കൗണ്ടന്‍റ് ജോലി ഉപേക്ഷിച്ച് ചായ വിൽപന. ജനങ്ങൾക്ക് പ്രിയങ്കരനായി മജീദ്. വ്യാപാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് മജീദിന്‍റെ ചായ വിൽപന.

MAJEED TEA BUSINESS  MOBILE TEA STALL BY MAJEED  മജീദിന്‍റെ സഞ്ചരിക്കുന്ന ചായക്കട  LATEST NEWS IN MALAYALAM
Majeed (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 4:51 PM IST

തൃശൂർ: അക്കൗണ്ടൻ്റ് ജോലി രാജിവച്ച് ചായ വിൽപനയ്‌ക്കിറങ്ങിയിരിക്കുകയാണ് വടക്കാഞ്ചേരി മിണാലൂർ സ്വദേശി മജീദ് റഹ്മാൻ. സഞ്ചരിക്കുന്ന ചായക്കടയുടെ ഉടമയാണ് മജീദ്. കുറാഞ്ചേരി അത്താണി വെളപ്പായ പ്രദേശങ്ങളിൽ രാവിലെയും വൈകിട്ടുമായി ലൂണ സ്‌കൂട്ടറിൽ ചായയും പലഹാരങ്ങളുമായി എത്തുന്ന യുവാവ് നാട്ടുകാർക്കും ഏറെ സുപരിചിതനാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വ്യാപാര സ്ഥാപനങ്ങൾ, തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് മജീദിന്‍റെ ചായ വിൽപ്പന. സ്‌കൂട്ടറിന് പിന്നിൽ ക്രമീകരിച്ച കെറ്റിലുകളിൽ ആവശ്യാനുസരണം മധുരമുള്ളതും ഇല്ലാത്തതുമായ ചായ ലഭിക്കും. വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ ചായ വിറ്റു നടക്കുന്നത് അവരിൽ പലർക്കും അത്ഭുതവും ആണ്. എന്നാൽ തനിക്കിത് മികച്ച വരുമാന മാർഗമാണെന്നും ഈ തൊഴിൽ ചെയ്യുന്നത് അതിലേറെ അഭിമാനമാണെന്നുമാണ് മജീദിന്‍റെ ഭാഷ്യം.

മുമ്പ് തന്‍റെ പിതാവ് ഇബ്രാഹിം എന്ന കരീമും ഈ ജോലിയാണ് ചെയ്‌തിരുന്നതെന്ന് മജീദ് പറയുന്നു. കരീമും ഏറെ ജനപ്രിയനായ കച്ചവടക്കാരനായിരുന്നു. നാല് വർഷം മുമ്പ് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കരീം ചായ വിൽപ്പന നിർത്തി. തുടർന്നാണ് അത്താണിയിലെ വ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടൻ്റ് ആയിരുന്ന മജീദ് ജോലി രാജിവച്ച് ചായകച്ചവടം ഏറ്റെടുക്കുന്നത്. കോലഴി ചിന്മയ കോളജിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ ഈ ചായ വിൽപനക്കാരൻ നാടിന് ഏറെ പ്രിയപ്പെട്ടവനാണ്.

Also Read: മീശ മാധവനുമല്ല, മീശ മാർജാരനുമല്ല; ഇത് മീശക്കവലയുടെ സ്വന്തം മീശ പാപ്പച്ചൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.