ETV Bharat / state

വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്: മുഖ്യപ്രതി റിമാന്‍ഡില്‍, കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് - Madha Jayakumar Remanded

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണം തട്ടിപ്പ് കേസിലെ പ്രതി മധ ജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്‌തു. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. ഒളിവിൽ പോയ പ്രതിയെ പിടികൂടിയത് തെലങ്കാനയിൽ നിന്ന്.

BANK GOLD FRAUD CASE  BANK OF MAHARASHTRA BANK FRAUD CASE  മധ ജയകുമാര്‍ റിമാന്‍ഡില്‍  ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്
Madha Jayakumar (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 10:55 AM IST

മധ ജയകുമാറിനെ റിമാന്‍ഡ് ചെയ്‌തു (ETV Bharat)

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നിന്ന് 26 കിലോ സ്വർണം തട്ടിയ കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്‌തു. വടകരയിൽ എത്തിച്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഒളിവിൽ പോയ തമിഴ്‌നാട് സ്വദേശിയായ മധ തെലങ്കാനയിൽ നിന്നാണ് പിടിയിലായത്. കർണാടക വഴി തെല്ലങ്കാനയിലെത്തിയ പ്രതി ഭാര്യക്കും സുഹൃത്തിനുമൊപ്പം മഹാരാഷ്ട്രയിലേക്ക് കടക്കാനിരിക്കേയാണ് പിടിയിലായത്.

തെലങ്കാനയിലെത്തി പുതിയ മൊബൈൽ സിം കാർഡ് വാങ്ങാൻ ശ്രമിച്ചപ്പോഴാണ് മധ കുടുങ്ങിയത്. പുതിയ ആധാർ കാർഡ് എടുക്കാൻ പ്രതി ഏജൻസിയിലെത്തി. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് സംശയം തോന്നി. ഇതോടെ മധ ജയകുമാറിനെ ആധാർ ഏജൻസി ജീവനക്കാർ തടഞ്ഞുവയ്‌ക്കുകയായിരുന്നു.

തന്നെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രക്ഷപ്പെടാനുള്ള തന്ത്രങ്ങളെടുത്തു. കയ്യിൽ സ്വയം മുറിവേൽപ്പിച്ചു. പ്രകോപിതനായ ഇയാളെ ആധാർ ഏജൻസി ജീവനക്കാർ കീഴ്പെടുത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. തെലങ്കാന പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിൽ എത്തിച്ച് മുറിവിന് ചികിത്സയും നൽകി. പിന്നാലെ കേരള പൊലീസിനെ വിവരം അറിയിച്ചു.

ഇന്നലെ (ഓഗസ്റ്റ് 19) രാവിലെ തെലങ്കാനയിൽ എത്തിയ കേരള പൊലീസ് വിമാനമാർഗം പ്രതിയെ കോഴിക്കോട് എത്തിച്ചു. പ്രതിയുടെ ഭാര്യയും കൂടെയുണ്ട്. ഭാര്യ അറിഞ്ഞാണോ തട്ടിപ്പ് നടത്തിയതെന്നും പൊലീസ് അന്വേഷിക്കുകയാണ്. ബാങ്കിലെ 46 അക്കൗണ്ടുകളിൽ നിന്നായി 26.24 കിലോ സ്വർണമാണ് ഇയാൾ തട്ടിയത് എന്നാണ് പരാതി. ബാങ്ക് രജിസ്റ്ററുകൾ അന്വേഷണ സംഘം പരിശോധിക്കും. മധ ജയകുമാർ പുറത്തിറക്കിയ വീഡിയോയിൽ പറയുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

ധനകാര്യ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിളിച്ചുവരുത്തി. നഷ്‌ടമായത് ഇവരുടെ സ്വർണമാണെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ മറ്റിടപാടുകളെ കുറിച്ചും അന്വേഷണം നടത്തും. മഹാരാഷ്ട്ര ബാങ്കിൻ്റെ സോണൽ മാനേജരെയും ഉടൻ ചോദ്യം ചെയ്യും. തട്ടിപ്പിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്‍റെ വ്യാപ്‌തി മനസിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. ബാങ്കിൽ നിന്നും വലിയ തോതിൽ കാർഷിക വായ്‌പ അനുവദിച്ചവരുടെ പട്ടികയും പൊലീസ് തയ്യാറാക്കുന്നുണ്ട്. പണം കൊള്ളപ്പലിശക്ക് നൽകാൻ കാർഷിക ലോൺ ദുരുപയോഗപ്പെടുത്തിയോ എന്നതിലും പിന്നാലെ അന്വേഷണം വരും.

Also Read: ധനസഹായത്തിൽ നിന്ന് കുടിശിക പിടിച്ചു; കേരള ഗ്രാമീണ്‍ ബാങ്കിന് മുന്നിലെ പ്രതിഷേധത്തില്‍ സംഘർഷം, ഒടുവില്‍ ക്ഷമാപണം നടത്തി ബാങ്ക് അധികൃതര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.