ETV Bharat / state

'സീത, രാമനും ലക്ഷ്‌മണനും പൊറോട്ടയും ഇറച്ചിയും വിളമ്പി';എം എൽ എ പി ബാലചന്ദ്രന്‍റെ എഫ് ബി പോസ്റ്റ് വിവാദത്തില്‍

പൊറോട്ടയും ഇറച്ചിയും വിളമ്പിയ കഥ വലിയ വിവാദം സൃഷ്‌ടിച്ചപ്പോൾ, എം എൽ എ പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ച് ഖേദം രേഖപ്പെടുത്തി.

author img

By ETV Bharat Kerala Team

Published : Jan 25, 2024, 8:27 PM IST

Updated : Jan 25, 2024, 9:12 PM IST

ബാലചന്ദ്രൻ ഫെയ്‌സ്ബുക്ക് പോസ്റ്റ്  MLA Facebook Post About Ramayanam  p Balachandran MLA  പി ബാലചന്ദ്രൻ എം എൽ എ
Balachandran MLA Facebook Post About Ramayanam

തൃശൂർ : രാമായണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എം.എല്‍.എയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. രാമായണത്തിലെ കഥാപാത്രങ്ങളായ ലക്ഷ്‌മണന്‍ കൊണ്ടുവന്ന ഇറച്ചിയും പൊറോട്ടയും സീത, രാമനും ലക്ഷ്‌മണനും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്‍റെ പോസ്റ്റ് ആണ് വിവാദമായത്(Balachandran MLA Facebook Post About Ramayanam). ബാലചന്ദ്രന്‍റെ പോസ്റ്റിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.കെ അനീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എ നാഗേഷ് ഉള്‍പ്പടെയുള്ളവര്‍ ഇതിനോടകം രംഗത്തെത്തി.

ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്തരം പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക എന്ന് അനീഷ് കുമാര്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇങ്ങനെ ഒരു ജനപ്രതിനിധിയേയും പാർട്ടിയേയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെയെന്നും അനീഷ്‌കുമാർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചു.

അതേസമയം പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തന്നെ എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ഞാൻ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു പഴയ കഥ ഇട്ടിരുന്നു, അത് ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചതല്ല. ആ പോസ്റ്റ് ഞാൻ മിനിറ്റുകൾക്കകം പിൻവലിച്ചു. ഇനി അതിന്‍റെ പേരിൽ ആരും വിഷമിക്കരുത്, ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു എന്നാണ് എം എൽ എ പറഞ്ഞത്.

ബാലചന്ദ്രന്‍റെ പോസ്റ്റ് ഇങ്ങനെ :രാമൻ ഒരു സാധുവായിരുന്നു. കാലിൽ ആണി ഉണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലഷ്‌മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു, ചേട്ടത്തി സീത അത് മൂന്ന് പേർക്കും വിളമ്പി. അപ്പോൾ അത് വഴി ഒരു മാൻ കുട്ടി വന്നു. സീത പറഞ്ഞു രാമേട്ടാ അതിനെ കറി വച്ച് തരണം. രാമൻ ആ മാനിന്‍റെ പിറകെ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ച് നേരം പോയി. ലഷ്‌മണൻ ഇറച്ചി തിന്ന് കൈ നക്കി നിൽക്കുകയാണ്. അപ്പോൾ സീത പരഞ്ഞു ഡാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ പോയി രാമേട്ടനെ നോക്ക് ' എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ...മുല്ലപ്പൂ പന്തൽ ഷാപ്പിൽ മാനിറച്ചിയല്ല എന്ത് ഇറച്ചിയും കിട്ടും. അപ്പോൾ രാമാനുജന്‍റെ മനസിൽ ഇറച്ചിയായിരുന്നു.

Last Updated : Jan 25, 2024, 9:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.