കോട്ടയം: കേന്ദ്ര സഹമന്ത്രിയാക്കിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ബിജെപി നേതാവ് ബി രാധാകൃഷ്‌ണമേനോൻ എൻഎസ്എസിന്‍റെ സന്ദേശവുമായി സുരേഷ് ഗോപിയെ സന്ദർശിച്ചു. ന്യൂഡൽഹിൽ വച്ചാണ് സുരേഷ് ഗോപിയെ സന്ദർശിച്ചത്. തുടർന്ന് എൻഎസ്എസിന്‍റെ സന്ദേശം അറിയിക്കുകയായിരുന്നു.
സുരേഷ് ഗോപി മന്ത്രി ആയതിൽ അഭിമാനവും ആഹ്ളാദവും ഉണ്ടെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ചങ്ങനാശ്ശേരിയിൽ പ്രതികരിച്ചിരുന്നു. ഇതൊരു ചെറിയ വലിയ തുടക്കമാണെന്ന് സുകുമാരൻ നായർ പറഞ്ഞിരുന്നു. ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടിയില്ലല്ലോ എന്ന് വാർത്താ ലേഖകൾ ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു ഈ പ്രതികരണം.