ETV Bharat / state

എവിടെയോ ഒരു ദാസേട്ടൻ ടച്ച്...; സോഷ്യൽ മീഡിയയിൽ വൈറലായി അയ്യപ്പന്‍റെ ഹരിവരാസനം - HARIVARASANAM VIRAL SONG

അയ്യപ്പന്‍റെ ഹരിവരാസനം സോഷ്യൽ മീഡിയയിൽ വൈറൽ. യേശുദാസിന്‍റെ ശബ്‌ദത്തോട് സാമ്യതയുളള വീഡിയോയാണ് വൈറലായത്. വീഡിയോ പങ്കുവച്ചത് സുഹൃത്തുക്കള്‍.

ഹരിവരാസനം പാട്ട്  യേശുദാസ്  വൈറലായി അയ്യപ്പന്‍റെ ഹരിവരാസനം  AYYAPPAN HARIVARASANAM BECAME VIRAL
Ayyappan (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 14, 2024, 4:27 PM IST

സോഷ്യൽ മീഡിയയിൽ വൈറലായി അയ്യപ്പന്‍റെ ഹരിവരാസനം (ETV Bharat)

എറണാകുളം : ഗാനഗന്ധർവൻ യേശുദാസിന്‍റെ ശബ്‌ദസൗകുമാര്യം മറ്റാർക്കും തന്നെ അനുകരിക്കാൻ കഴിയാത്തതാണ്. പക്ഷേ ഇടുക്കി പീരുമേട് സ്വദേശി അയ്യപ്പന് ആ ഗന്ധർവ ശബ്‌ദത്തിന്‍റെ ശകലങ്ങൾ ദൈവാനുഗ്രഹമായി എങ്ങനെയോ ലഭിച്ചിട്ടുണ്ട്. ദാസേട്ടനോട് ഒരു താരതമ്യത്തിന് അയ്യപ്പനെ ചേർത്തുവയ്ക്കാൻ ആകില്ല എങ്കിലും കണ്ണടച്ച് അയ്യപ്പന്‍റെ പാട്ട് കേട്ടാൽ ദാസേട്ടനെപ്പോലെ തോന്നുമെന്ന് പീരുമേട് സ്വദേശികൾ പറയും.

നാട്ടിലെ അറിയപ്പെടുന്ന കലാകാരനായ അയ്യപ്പന്‍റെ വിശേഷങ്ങൾ മുൻപൊരിക്കൽ ഇടിവി ഭാരത് പ്രേക്ഷകരിൽ എത്തിച്ചിരുന്നു. ഗ്യാസ് വെൽഡിങ് തൊഴിലാളിയായ ഈ പീരുമേടുകാരൻ ചെറിയൊരു കലാകാരൻ കൂടിയാണ്. നന്നായി പാടുകയും ചെയ്യും.

ശബ്‌ദത്തിൽ ദാസേട്ടന്‍റെ ഒരു സാമ്യത മിമിക്രിയാണെന്ന് കളിയാക്കുന്നവർ ഏറെ. ചോദിച്ചാൽ ഒരിക്കലും ദാസേട്ടനെ അനുകരിക്കുകയല്ലെന്ന് തമിഴ് കലർന്ന മലയാളത്തിൽ മറുപടി പറയും. ഇപ്പോഴിതാ അയ്യപ്പന്‍റെ ഒരു ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടെ പാടിയ ഹരിവരാസനം സുഹൃത്തുക്കളിൽ ഒരാൾ ചിത്രീകരിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഷെയർ ചെയ്യുകയായിരുന്നു. നാട്ടുകാർക്കിടയിൽ പാട്ട് ഹിറ്റായതോടെ പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയറായി ഗാനം പുറംലോകത്തെത്തി. എവിടെയോ ഒരു ദാസേട്ടൻ ടച്ച് എന്നതിലുപരി ഒരുതരത്തിലുള്ള ശബ്‌ദസാമ്യതയെക്കുറിച്ചും അവകാശപ്പെടാൻ അയ്യപ്പൻ തയ്യാറല്ല.

Also Read: കട്ടപ്പനയിലെ ഹൃത്വിക് റോഷനല്ല, പീരുമേട്ടിലെ അയ്യപ്പൻ; ഈ പാട്ടൊന്ന് കേൾക്കണം എന്നിട്ട് പറയാം ബാക്കി കാര്യങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.