ETV Bharat / state

ഇടുക്കിയിലെ സ്‌കൂള്‍ ഭൂമി കയ്യേറ്റം; നിയമ നടപടിയുമായി പഞ്ചായത്ത്, സ്ഥലം തിരിച്ചുപിടിക്കാന്‍ പ്രമേയം പാസാക്കി - ഭൂമി കയ്യേറ്റം ഇടുക്കി

Encroachment Of Land: സര്‍ക്കാര്‍ സ്‌കൂളിന്‍റെ ഭൂമി കയ്യേറിയ സംഭവത്തില്‍ നടപടി. സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി തിരിച്ച് പിടിക്കും. കയ്യേറിയത് സ്‌കൂളിന്‍റെ മൈതാനത്തിനുള്ള സ്ഥലം. സ്ഥലത്ത് സ്വകാര്യ വ്യക്തി വ്യാജരേഖയും ചമച്ചു.

Land Encroachment Idukki  Mattukatta Govt LP School  ഭൂമി കയ്യേറ്റം ഇടുക്കി  സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഇടുക്കി
Encroachment Of School Land In Idukki; Ayyappankovil Panchayat Took Action
author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:03 PM IST

സ്‌കൂള്‍ ഭൂമി കയ്യേറ്റത്തില്‍ നടപടി

ഇടുക്കി: അയ്യപ്പന്‍ കോവില്‍ മാട്ടുക്കട്ട ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയ സംഭവത്തില്‍ നിയമ നടപടിയുമായി പഞ്ചായത്ത്. കയ്യേറിയ സ്ഥലം തിരിച്ചു പിടിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. സ്‌കൂളിന്‍റെ ഭൂമി സ്വകാര്യ വ്യക്തിയുടെ പേരിലായത് എങ്ങനെയെന്നത് അന്വേഷിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

സ്‌കൂള്‍ ഭൂമിയും കയ്യേറ്റവും: 1993ല്‍ സ്‌കൂള്‍ മൈതാനത്തിനായി അയ്യപ്പൻ കോവിൽ വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്ന 47 സെന്‍റ് സ്ഥലം ഉൾപ്പടെ 84 സെന്‍റ് റവന്യൂ ഭൂമി വിട്ടുനല്‍കിയിരുന്നു. ദേവികുളം ആർഡിഒയാണ് അന്ന് സ്ഥലം വിട്ടു നല്‍കി ഉത്തരവിട്ടത്. തുടര്‍ന്ന് മൈതാനത്തിനായി സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന വില്ലേജ്‌ ഓഫിസ് മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്‌തു. 1995ലാണ് വില്ലേജ് ഓഫിസ് മറ്റൊരിടത്തേക്ക് മാറ്റിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്ഥലത്ത് മൈതാനം ഒരുക്കാനായില്ല (Encroachment Of School Land In Idukki).

ഇതിനിടെയാണ് സ്ഥലത്തോട് ചേര്‍ന്ന് താമസിക്കുന്ന സ്വകാര്യ വ്യക്തി ഭൂമി കൈവശപ്പെടുത്തിയത്. ഭാര്യയുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്‌തതിന്‍റെ രേഖയും ഉണ്ടാക്കി. എന്നാല്‍ വിഷയത്തില്‍ പഞ്ചായത്തും സ്‌കൂള്‍ അധികൃതരും ആദ്യഘട്ടത്തില്‍ നടപടിയെടുത്തില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 2012ലാണ് സ്‌കൂള്‍ പിടിഎ കമ്മിറ്റിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്‌തത്. വിഷയം സംബന്ധിച്ച് 2012ലും 2023ലും റവന്യൂ വകുപ്പില്‍ പരാതി നല്‍കി.

പരാതിയില്‍ അന്വേഷണം നടത്തിയ റവന്യൂ ഭൂമിയുടെ യഥാര്‍ഥ അവകാശി ആരാണെന്നത് വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി കൈ മലര്‍ത്തി. അതേസമയം ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തി നേരത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇതാണ് റവന്യൂ വകുപ്പ് പ്രശ്‌നം അവഗണിക്കാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നു. ആര്‍ഡിഒയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ഇപ്പോഴും സ്‌കൂള്‍ രേഖയിലുണ്ട് (Ayyappankovil Panchayat Idukki).

ഇക്കാര്യം ബോധ്യപ്പെട്ട നിലവിലെ പഞ്ചായത്ത് ഭരണ സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്‌തു. സ്‌കൂളിന്‍റെ ഭൂമി എങ്ങനെയാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയെന്ന കാര്യത്തില്‍ ഊര്‍ജിതമായ അന്വേഷണം വേണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് നിലവില്‍ മൈതാനം ഇല്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും പ്രദേശവാസികള്‍ പറയുന്നു (Land Encroachment In Idukki).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.