കാസർകോട്: പൊലീസ് പിടിച്ചുവച്ച ഓട്ടോ വിട്ടു നൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്‌തു. മംഗലാപുരം സ്വദേശി അബ്‌ദുൾ സത്താറാണ് മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 7) വൈകിട്ടാണ് അബ്‌ദുൾ സത്താറിനെ കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞ് ഫേസ്ബുക്കിൽ സത്താർ പോസ്റ്റിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് സത്താറിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 7) ഗതാഗത കുരുക്ക് സൃഷ്‌ടിച്ചെന്നാരോപിച്ച് പൊലീസ് സത്താറിന്‍റെ വാഹനം കസ്റ്റഡിയില്‍ എടുത്തത്. പെറ്റി അടച്ച് ഓട്ടോ വിട്ടുനൽകാമെന്നിരിക്കെ എസ്ഐ അനൂപ് ഇതിന് തയ്യാറായില്ല. ഇതോടെയാണ് സത്താര്‍ ആത്മഹത്യ ചെയ്‌തത്.
എസ്‌ഐയ്‌ക്ക് സ്ഥലം മാറ്റം: സംഭവത്തില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധവും പരാതിയുമായെത്തി. സത്താറിന്‍റെ മരണത്തിന് കാരണം എസ്‌ഐ ആണെന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളികൾ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇതോടെ അന്വേഷണ വിധേയമായി എസ്‌ഐ അനൂപിനെ സ്ഥലം മാറ്റി. ജില്ല പൊലീസ് മേധാവി ഡി. ശിൽപയാണ് സ്ഥലം മാറ്റിയത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്‌തു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056
Also Read : കാറില്‍ സിറിഞ്ചും മരുന്ന് കുപ്പിയും; ഡോക്‌ടർ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍