ETV Bharat / state

നെടുങ്കണ്ടത്ത് പള്ളിമണി മോഷ്‌ടിക്കാൻ ശ്രമം ; നാടോടി സ്ത്രീകള്‍ പിടിയിൽ - Attempt To Steal Church Bell

author img

By ETV Bharat Kerala Team

Published : Jun 23, 2024, 3:08 PM IST

ദേവാലയത്തിന്‍റെ പിൻഭാഗത്ത് സ്‌ഥാപിച്ചിരുന്ന മണിയാണ് മോഷ്‌ടിക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ നാട്ടുകാരാണ് നാടോടി സ്‌ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

NEDUMKANDAM IDUKKI  പള്ളിമണി മോഷ്‌ടിക്കാൻ ശ്രമം  STEAL AND SMUGGLE CHURCH BELL  നാടോടി സ്ത്രീകള്‍ പിടിയിൽ
ATTEMPT TO STEAL CHURCH BELL (ETV Bharat)
നെടുങ്കണ്ടത്ത് പള്ളിമണി മോഷ്‌ടിക്കാൻ ശ്രമം (ETV Bharat)

ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയത്തിന്‍റെ മണി മോഷ്‌ടിച്ച് കടത്താന്‍ ശ്രമം. നെടുങ്കണ്ടം പുഷ്‌പകണ്ടം സെന്‍റ് മേരീസ് പള്ളിയുടെ മണിയാണ് നാടോടി സ്ത്രീകള്‍ മോഷ്‌ടിച്ചത്. ഇവരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ദേവാലയത്തിന്‍റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന മണി, സമീപത്ത് കിടന്നിരുന്ന ഡസ്‌കില്‍ കയറി നാടോടി സ്ത്രീകള്‍ അഴിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് തുണിയില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ചു.

സംശയം തോന്നിയ പ്രദേശവാസികൾ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മണി കണ്ടെത്തിയത്. 15 കിലോയോളം തൂക്കം വരുന്നതാണ് മണി. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നാടോടിസ്ത്രീകളെ കസ്‌റ്റഡിയിലെടുത്തു.

ഇടുക്കിയുടെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഏതാനും നാളുകളായി മോഷണ ശല്യം രൂക്ഷമാണ്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിന്‍റെ മറവില്‍ നാടോടികള്‍ മോഷണം നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം.

ALSO READ : കോട്ടയത്ത് പട്ടാപ്പകൽ മോഷണം ; 13 പവൻ സ്വർണവും 11,000 രൂപയും കവർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.