ETV Bharat / state

അതിരപ്പിള്ളിയില്‍ കാറിനുനേരെ പാഞ്ഞടുത്ത്‌ കാട്ടാന; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - Wild Elephant Attack Athirappilly

ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ വിനോദ സഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു.

WILD ELEPHANT ATTACK  ELEPHANT TOWARDS CAR  ELEPHANT ATTACK AGAINST TOURISTS  കാറിനുനേരെ പാഞ്ഞടുത്ത്‌ കാട്ടാന
WILD ELEPHANT (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 20, 2024, 5:51 PM IST

കാറിനുനേരെ പാഞ്ഞടുത്ത്‌ കാട്ടാന (Source: Etv Bharat Reporter)

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലേക്കെത്തിയ വിനോദസഞ്ചാരികളുടെ കാറിനു നേരെ കാട്ടാന പാഞ്ഞടുത്തു. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

ആന വരുന്നത് കണ്ട് കാര്‍ പിന്നോട്ടെടുത്ത് തലനാരിഴയ്‌ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍ നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

എതിർ ദിശയിൽ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാന പിന്നീട് കാടുകയറി. കഴിഞ്ഞ ദിവസവും ഇതേ റൂട്ടിൽ കാട്ടാന വാഹനങ്ങൾ തടഞ്ഞിരുന്നു. വെറ്റിലപ്പാറ ചിക്ലായി പെട്രോൾ പമ്പിന് സമീപമാണ് കൊമ്പൻ വഴി തടഞ്ഞത്‌. കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസപ്പെട്ടിരുന്നു.

ALSO READ: കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദസഞ്ചാരികൾക്കെതിരെ കേസ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.