ETV Bharat / state

അതിജീവനത്തിന്‍റെ ഓണം പടിവാതില്‍ക്കല്‍; മലയാളിക്ക് അത്തം പിറന്നു - Atham day of Onam Season

author img

By ETV Bharat Kerala Team

Published : Sep 6, 2024, 10:57 AM IST

സെപ്‌റ്റംബര്‍ 15-ന് ആണ് ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കുക.

ATHAM STAR ONAM IN KERALA  ONAM CELEBRATION STARTED IN KERALA  അത്തം പിറന്നു  ഓണാഘോഷം കേരളം
Representative Image (ETV Bharat)

തിരുവനന്തപുരം : ഐശ്വര്യത്തിന്‍റെയും സമ്പദ്‌സമൃദ്ധിയുടെയും ഓണക്കാലം പടിവാതില്‍ക്കലെത്തി, മലയാളിക്ക് അത്തം പിറന്നു. മാവേലിമന്നന്‍റെ വരവും കാത്ത് മലയാളികള്‍ ഒന്നടങ്കം ഇനി അര്‍മാദത്തിമിര്‍പ്പിലാഴും. പൂക്കളമടക്കം ഓണക്കാലത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

വയനാട്‌ ഉരുൾപൊട്ടലിന്‍റെ നീറ്റുന്ന ഓര്‍മകള്‍ കൂടിയുണ്ട് പക്ഷേ ഈ ഓണക്കാലത്തിന്. അതിജീവനത്തിന്‍റെ തിരുവോണത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്ന മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും നിരാലംബര്‍ക്കൊപ്പമാണ് മലയാളിയുടെ ഇത്തവണത്തെ ഓണാഘോഷം. സെപ്‌റ്റംബര്‍ 15-ന് ആണ് തിരുവോണം.

അതേസമയം, വയനാട്‌ ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തിൽ ഓണം വാരാഘോഷം ഇത്തവണ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഓണത്തിന് മുമ്പ്‌ മൂന്ന് മാസത്തെ സാമൂഹ്യ, ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഒരു മാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്.

Also Read: 'കാണം വിറ്റ്' ഓണം ഉണ്ണണം; സബ്‌സിഡി ഇനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈകോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.